Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shortage

മ​രു​ന്ന് ക്ഷാ​മ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ; മ​രു​ന്ന് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​രു​ന്ന് ക്ഷാ​മ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ജില്ലാ ത​ല​ത്തി​ൽ മ​രു​ന്ന് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും.

പ​ഞ്ഞി മു​ത​ൽ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ​ക്ക് വ​രെ ആ​ശു​പ​ത്രി​യി​ൽ വ​ലി​യ ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ്റ്റോ​ക്ക് ഇ​ല്ലാ​തി​രു​ന്ന മ​രു​ന്നു​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ശ​നി​യാ​ഴ്ച ചേ​ർ​ന്ന കെ​എം​എ​സ്‌​സി​എ​ൽ അ​ടി​യ​ന്ത​ര​യോ​ഗം പൂ​ർ​ത്തി​യാ​ക്കി. 28 മ​രു​ന്നു​ക​ൾ ഈ ​മാ​സം പ​കു​തി​യോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ശ്ര​മം. ലോ​ക്ക​ൽ പ​ർ​ച്ചേ​സി​ലൂ​ടെ ആ​വ​ശ്യ​മ​രു​ന്നു​ക​ൾ ഉ​റ​പ്പാ​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​റു​മാ​സം കൂ​ടു​മ്പോ​ൾ ന​ൽ​കേ​ണ്ട വൈ​റ്റ​മി​ൻ എ​യും വാ​ക്സി​നും ആ​ശു​പ​ത്രി​ക​ളി​ൽ കി​ട്ടാ​നി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി കു​ഞ്ഞു​ങ്ങ​ളു​ടെ മ​രു​ന്ന് ക്ഷാ​മം നേ​രി​ടു​ന്ന​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു.

പ​നി​യ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന രോ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ടി. മ​രു​ന്ന് അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും.

മ​രു​ന്ന് ക്ഷാ​മ​ത്തി​നി​ടെ ആ​രോ​ഗ്യ​വ​കു​പ്പി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​നം. ഇ​ന്ന​ലെ മാ​ത്രം ചി​കി​ത്സ തേ​ടി​യ​ത് 7,740 പേ​ർ. പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

 

Business

കു​തി​പ്പ് ന​ട​ത്തി ഏ​ല​ക്ക, നാ​ട​ൻ കു​രു​മു​ളകിനു ക്ഷാ​മം, ജാഗ്രതയിൽ നാളികേര കർഷകർ

നാ​ളി​കേ​ര മേ​ഖ​ല​യെ മോ​ഹി​പ്പി​ക്കാ​ൻ കൊ​പ്ര ലോ​ബി ന​ട​ത്തി​യ ത​ന്ത്രം ഫ​ലി​ച്ചി​ല്ല, ക​രു​ത​ൽ ശേ​ഖ​രം പൂ​ഴ്‌​ത്തി​വ​ച്ച്‌ വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ കൃ​ത്രി​മ വി​ല​ക്ക​യ​റ്റം സൃ​ഷ്‌​ടി​ച്ച​വ​രു​ടെ കാ​ലി​ട​റി.

രാ​ജ്യാ​ന്ത​ര റ​ബ​ർ വി​പ​ണി​ക്ക്‌ ഇ​നി​യും പു​തി​യ ദി​ശ​യി​ലേ​ക്ക്‌ തി​രി​യാ​നാ​യി​ല്ല, മ​ഴ ക​ന​ത്ത​തോ​ടെ സം​സ്ഥാ​ന​ത്ത്‌ ടാ​പ്പിം​ഗ് സ്‌​തം​ഭി​ച്ചു. മി​ക​ച്ച​യി​നം ഏ​ല​ക്ക വി​ല ഏ​ഴാ​യി​രം രൂ​പ ക​ട​ന്നു, സ്റ്റോ​ക്കി​സ്റ്റു​ക​ൾ പ്ര​തീ​ക്ഷ​യോ​ടെ ലേ​ല കേ​ന്ദ്ര​ങ്ങ​ളെ ഉ​റ്റു​നോ​ക്കു​ന്നു. നാ​ട​ൻ കു​രു​മു​ള​കിനു ക്ഷാ​മം രൂ​ക്ഷം, വി​ല നേ​രി​യ റേ​ഞ്ചി​ൽ ചാ​ഞ്ചാ​ടി.

വെ​ളി​ച്ചെ​ണ്ണ​യി​ൽ കൃ​ത്രി​മ വി​ല​ക്ക​യ​റ്റം സൃ​ഷ്‌​ടി​ക്കാ​ൻ കാ​ങ്ക​യം ലോ​ബി കൊ​പ്ര പൂ​ഴ്‌​ത്തി​വ​ച്ച്‌ വി​പ​ണി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. ത​മി​ഴ്‌​നാ​ട്‌ ലോ​ബി​ക്ക്‌ കു​ട​പി​ടി​ക്കാ​ൻ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ളും അ​ണി​യ​റ നീ​ക്കം ന​ട​ത്തി​യ​താ​യാ​ണു ര​ഹ​സ്യ സൂ​ച​ന. ചി​ങ്ങം പ​ടി​വാ​തി​ൽക്ക​ൽ എ​ത്തു​ന്ന​തി​നി​ട​യി​ൽ കൊ​പ്ര ക്ഷാ​മ​മെ​ന്ന പേ​രി​ൽ വി​പ​ണി​യെ അ​മ്മാ​ന​മാ​ടി. മാ​ർ​ക്ക​റ്റി​ന്‍റെ നി​ത്യേ​ന​യു​ള്ള ച​ല​ന​ങ്ങ​ളി​ൽ ചി​ല അ​സ്വാ​ഭാ​വി​കത ക​ണ്ട്‌ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക​ഴി​ഞ്ഞ വാ​രം ഇ​തേ കോ​ള​ത്തി​ൽ ഉ​ത്പാ​ദ​ക​ർ​ക്ക്‌ മു​ന്ന​റി​യി​പ്പ്‌ ന​ൽ​കി​യ​ത്‌.

മു​ൻ ല​ക്കം ‘ദീ​പി​ക’യി​ൽ മു​ന്ന​റി​യി​പ്പ്‌ ന​ൽ​കി​യ​താ​ണ് കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ ക​രു​തി​യി​രി​ക്കാ​ൻ, ത​മി​ഴ്‌​നാ​ട്ടി​ലെ വ​ൻ​കി​ട​ക്കാ​ർ സ്റ്റോ​ക്ക്‌ വി​റ്റ​ഴി​ച്ചാ​ൽ പൊടു​ന്ന​നെ വി​പ​ണി ആ​ടി​യു​ല​യു​മെ​ന്ന്. ഓ​ണ​മ​ല്ലേ വി​ല ഇ​നി​യും ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നാ​ളി​കേ​ര​വും കൊ​പ്ര​യും ഇ​റ​ക്കാ​തെ പി​ടി​ച്ച​വ​യ്ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പ​ലി​ക്ക​ണ​മെ​ന്ന കാ​ര്യം.

കാ​ങ്ക​യ​ത്ത്‌ കൊ​പ്ര സ്റ്റെ​ഡി​യാ​യി നി​ല​കൊ​ണ്ട ശേ​ഷം ശ​നി​യാ​ഴ്‌​ച നി​ര​ക്ക്‌ 16,200ൽ ​നി​ന്നും 16,400 രൂ​പ​യാ​ക്കി. എ​ന്നാ​ൽ, തൊ​ട്ട്‌ മു​ൻ വാ​രം 1600 രൂ​പ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്‌. കൃ​ത്രി​മ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ അ​വ​ർ താ​ത്കാ​ലി​ക​മാ​യി മാ​ള​ത്തി​ൽ ഒ​ളി​ച്ചെ​ങ്കി​ലും വ​രും ദി​ന​ങ്ങ​ളി​ൽ വീ​ണ്ടും പു​റ​ത്ത്‌ ഇ​റ​ങ്ങാ​ൻ അ​വ​സ​രം കാ​ത്ത്‌ നി​ൽ​ക്കു​ക​യാ​ണ്.

വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ഇ​നി​യും വ​ൻ ഓ​ർ​ഡ​റു​ക​ൾ എ​ത്തി​യി​ട്ടി​ല്ല. ചി​ങ്ങം അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​പ​ണി ചൂ​ടു​പി​ടി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് കാ​ങ്ക​യം ലോ​ബി. ത​മി​ഴ്‌​നാ​ട്ടി​ലെ വ​ൻ​കി​ട സം​ഘം നേ​ര​ത്തേ 14,000 രൂ​പ​യി​ൽ താ​ഴ്‌​ന്ന വി​ല​യ്‌​ക്ക്‌ ക​ന​ത്ത​തോ​തി​ൽ കൊ​പ്ര ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്‌. ഈ ​ച​ര​ക്ക്‌ എ​തു വി​ധേ​ന​യും ലാ​ഭ​ത്തി​ൽ വി​റ്റു​മാ​റാ​ൻ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ചി​ല വ​ൻ​കി​ട കൊ​പ്ര വ്യാ​പാ​രി​ക​ളെ​യും കൂ​ട്ടുപി​ടി​ച്ചാ​ണു മാ​സ​മ​ധ്യം നി​ര​ക്ക്‌ സം​ഘ​ടി​ത നീ​ക്ക​ത്തി​ലൂ​ടെ കൃ​ത്രി​മ​മാ​യി ഉ​യ​ർ​ത്തി​യ​ത്‌. കൊ​പ്ര​യു​ടെ ഒ​രു വ​ൻ ശേ​ഖ​രം ത​ന്നെ ഇ​വ​രു​ടെ വി​വി​ധ ഗോ​ഡൗ​ണി​ലു​ണ്ട്‌.

കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ 24,500 രൂ​പ​യി​ൽ നി​ന്ന്‌ 25,300 രൂ​പ​യാ​യി. കൊ​പ്ര 15,800ൽ​നി​ന്നും 16,400ലേ​ക്ക്‌ ക​യ​റി. മ​ഴ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചെ​റു​കി​ട ക​ർ​ഷ​ക​ർ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ലു​ള്ള കൊ​പ്ര​യി​ൽ ജ​ലാം​ശ​തോ​ത്‌ ഉ​യ​രാ​ത്തെ സു​ര​ക്ഷി​ത​മാ​ക്കു​ക.

രാ​ജ്യാ​ന്ത​ര റ​ബ​ർ വി​പ​ണി​യി​ൽ ത​ള​ർ​ച്ച; സം​സ്ഥാ​ന​ത്ത് ടാ​പ്പിം​ഗ് ത​ട​സ​പ്പെ​ട്ടു

രാ​ജ്യാ​ന്ത​ര റ​ബ​ർ വി​പ​ണി​ക്ക്‌ ഇ​നി​യും വ്യ​ക്ത​മാ​യ ഒ​രു ദി​ശ ക​ണ്ടെ​ത്താ​നാ​യി​ല്ല, ഏ​താ​നും ആ​ഴ്‌​ച​ക​ളാ​യി മു​ന്നേ​റാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ വി​ജ​യി​ച്ചി​ല്ല. അ​തേ​സ​മ​യം, വി​പ​ണി​യെ ത​ള​ർ​ത്താ​ൻ വി​ല്പ​ന​ക്കാ​ർ ക​ച്ച​കെ​ട്ടി ഇ​റ​ങ്ങി​യെ​ങ്കി​ലും അ​വ​രും പി​ന്നീ​ട്‌ ദു​ർ​ബ​ല​രാ​യി. ഇ​തു മൂ​ലം റ​ബ​ർ വി​ല നേ​രി​യ റേ​ഞ്ചി​ലാ​ണു നീ​ങ്ങു​ന്ന​ത്‌. ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ൾ ബാ​ങ്കോ​ക്കി​ൽ നി​ന്നും അ​ല്പം അ​ക​ന്ന് ഷീ​റ്റ്‌ വി​ല താ​ഴ്‌​ത്താ​ൻ ശ്ര​മി​ച്ച​തി​നി​ട​യി​ൽ അ​വി​ടെ മ​ഴ ക​ന​ത്ത​തോ​ടെ വി​പ​ണി നി​യ​ന്ത്ര​ണം സ്റ്റോ​ക്കി​സ്റ്റു​ക​ളി​ലേ​ക്കു തി​രി​ഞ്ഞു. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ചൈ​നീ​സ്‌ ട​യ​റി​ന് ഇ​റ​ക്കു​മ​തി ഡ്യൂ​ട്ടി വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ ബെ​യ്ജിം​ഗി​ൽ നി​ന്നും അ​ന്വേ​ഷ​ണ​ങ്ങ​ൾ കു​റ​വാ​ണ്.

ബാ​ങ്കോ​ക്കി​ൽ റ​ബ​ർ 276 രൂ​പ​യി​ൽ​നി​ന്നും 268 രൂ​പ​യാ​യി. ജ​പ്പാ​ൻ ഒ​സാ​ക്ക​യി​ൽ കി​ലോ 418 യെ​ന്നിൽനി​ന്നു മൂ​ന്നു ത​വ​ണ 426 യെ​ന്നി​ലെ പ്ര​തി​രോ​ധം ത​ക​ർ​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ്ര​മി​ച്ചു. ഇ​തി​നി​ട​യി​ൽ വി​പ​ണി മു​ൻ വാ​രം സൂ​ചി​പ്പി​ച്ച 410 യെ​ന്നി​ലെ താ​ങ്ങി​ൽ ശ​ക്തിപ​രീ​ക്ഷ​ണം ന​ട​ത്തി​യ ശേ​ഷം ക്ലോ​സിം​ഗി​ൽ 416 യെ​ന്നി​ലാ​ണ്. ഈ ​വാ​രം 405 – 400 യെ​ന്നി​ൽ സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ത്തി​നു മു​തി​രാം.

സം​സ്ഥാ​ന​ത്ത്‌ മ​ഴ ക​ന​ത്ത​തോ​ടെ ഉ​ത്പാ​ദ​ക​ർ ടാ​പ്പിം​ഗി​ൽനി​ന്നും പി​ൻ​തി​രി​യാ​ൻ നി​ർ​ബ​ന്ധി​രാ​യി. റെ​യി​ൻ ഗാ​ർ​ഡ്‌ ഇ​ട്ട തോ​ട്ട​ങ്ങ​ളി​ലും റ​ബ​ർ വെ​ട്ട്‌ ത​ട​സ​പ്പെ​ട്ടു. കൊ​ച്ചി​യി​ൽ നാ​ലാം ഗ്രേ​ഡ്‌ 282 രൂ​പ​യി​ൽ നി​ന്നും 284 രൂ​പ​യാ​യി. അ​ഞ്ചാം ഗ്രേ​ഡ്‌ 279 രൂ​പ​യി​ലും ഒ​ട്ടു​പാ​ൽ 187ലും ​ലാ​റ്റ​ക്‌​സ്‌ 188 രൂ​പ​യി​ലു​മാ​ണ്.

ഏ​ല​ത്തി​നു മി​ക​വ്

ഉ​ത്സ​വ ഡി​മാ​ൻ​ഡി​നി​ട​യി​ൽ ക​ർ​ഷ​ക​രെ മോ​ഹി​പ്പി​ച്ച്‌ ലേ​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​ലം മി​ക​വ്‌ കാ​ഴ്‌​ച​വ​ച്ചു. വ​ലി​പ്പം കൂ​ടി​യ ഇ​ന​ങ്ങ​ളു​ടെ വി​ല കി​ലോ 7070 രൂ​പ വ​രെ ക​യ​റി. ഈ ​വ​ർ​ഷം നി​ര​ക്ക്‌ ഇ​ത്ര​മാ​ത്രം ആ​ക​ർ​ഷ​ക​മാ​കു​ന്ന​ത് ആ​ദ്യ​മാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ൽ ഏ​ലം ഉ​ത്പാ​ദ​നം ചു​രു​ങ്ങു​മെ​ന്ന ആ​ശ​ങ്ക വി​ദേ​ശ ബ​യ​ർ​മാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി. അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ പു​തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ എ​ത്തു​ന്ന​ത്‌ ക​ണ്ട്‌ ക​യ​റ്റു​മ​തി​ക്കാ​ർ നി​ര​ക്ക്‌ നോ​ക്കാ​തെ മ​ത്സ​രി​ച്ച്‌ ച​ര​ക്ക്‌ സം​ഭ​രി​ച്ചു. ഉ​ത്ത​രേ​ന്ത്യ​ൻ ഡി​മാ​ൻ​ഡി​ൽ ശ​രാ​ശ​രി ഇ​ന​ങ്ങ​ൾ കി​ലോ 3000 രൂ​പ​യ്‌​ക്ക്‌ മു​ക​ളി​ലാ​ണു ലേ​ലം ന​ട​ക്കു​ന്ന​ത്‌.

കു​രു​മു​ള​കി​ൽ ചാ​ഞ്ചാ​ട്ടം

കു​രു​മു​ള​ക്‌ സ്ഥി​ര​ത ക​ണ്ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ ഉ​ത്പ​ന്ന വി​ല ഇ​ടി​ക്കാ​ൻ കി​ണ​ഞ്ഞ്‌ ശ്ര​മി​ച്ചു. ഇ​തി​നി​ട​യി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ ഇ​ട​പാ​ടു​കാ​ർ വി​പ​ണി​യെ പി​ന്നോ​ട്ട​ടി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്ക​ത്തെ ക​ർ​ഷ​ക​രും സ്റ്റോ​ക്കി​സ്റ്റു​ക​ളും ച​ര​ക്ക്‌ നീ​ക്കം നി​യ​ന്ത്രി​ച്ച്‌ ത​ട​യി​ട്ടു. ഈ ​മാ​സം മു​ത​ൽ വ​ട​ക്കേ ഇ​ന്ത്യ​യി​ൽ നി​ന്നും കു​രു​മു​ള​കി​ന് ഉ​ത്സ​വ കാ​ല ഡി​മാ​ൻ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്നു.

പ​തി​വ്‌ പോ​ലെ നി​ര​ക്ക്‌ കു​തി​ച്ചു​രു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണു ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളും. ര​ണ്ട്‌ വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദ​നം കു​റ​വ​യ​തി​നാ​ൽ വാ​ങ്ങ​ലു​കാ​ർ​ക്ക്‌ ആ​വ​ശ്യാ​നു​സ​ര​ണം ച​ര​ക്ക്‌ ക​ണ്ട​ത്താ​ൻ പ​ല അ​വ​സ​ര​ത്തി​ലും ക​ഴി​ഞ്ഞി​ല്ല. കൊ​ച്ചി​യി​ൽ അ​ൺ​ഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ 69,500 രൂ​പ​യി​ൽ ക്ലോ​സിം​ഗ ന​ട​ന്നു. ഇ​ന്ത്യ​ൻ വി​ല ട​ണ്ണി​ന് 7600 ഡോ​ള​ർ. വി​യ​റ്റ്‌​നാം 6000 ഡോ​ള​റി​നും ബ്ര​സീ​ൽ 5800 ഡോ​ള​റി​നും ഇ​ന്തോ​നേ​ഷ്യ 6500 ഡോ​ള​റി​നും ക്വ​ട്ടേ​ഷ​ൻ ഇ​റ​ക്കി.

District News

ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാരുടെ ക്ഷാ​മം ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണം: ബിജെപി

ചി​റ്റൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​നു കെ​ട്ടി​ട​ങ്ങ​ളും ഇ​ത​ര സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് രോ​ഗി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​ഴു​നി​ല കെ​ട്ടി​ട​വും അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​മാ​യി പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഇ​ല്ലാ​ത്ത​ത് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഏ​ഴ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം അ​നി​വാ​ര്യ​മാ​യ സ്ഥാ​ന​ത്ത് നി​ല​വി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.
മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്നി​ട്ടും ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ മ​ട​ങ്ങേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേ​യും സ​ർ​ക്കാ​രി​ന്‍റേ​യും ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി നാ​ല് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല.

ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്താ​നും രോ​ഗി​ക​ളു​ടെ ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നും അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണം. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ രോ​ഗി​ക​ളു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും യോ​ഗ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ജി​ല്ലാ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. ഓ​മ​ന​ക്കു​ട്ട​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​സ​മി​തി അം​ഗം കെ. ​ശ്രീ​കു​മാ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​വി. പ​വി​ത്ര​ൻ, എം. ​സു​ന്ദ​രം, വി. ​വാ​സു​ദേ​വ​ൻ, കെ. ​സു​നി​ൽ കു​മാ​ർ, ആ​ർ.​വി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

National

പൊ​തു​വി​ത​ര​ണ, നെ​ല്ല്‌​സം​ഭ​ര​ണ​ത്തി​ല്‍ മി​ക​ച്ച മാ​തൃ​ക​ക​ള്‍ വി​ല​യി​രു​ത്തി മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

വി​​​ജ​​​യ​​​വാ​​​ഡ (ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്): പൊ​​​തു​​​വി​​​ത​​​ര​​​ണ, ഭ​​​ക്ഷ്യ​​​ധാ​​​ന്യ, നെ​​​ല്ല്‌ സം​​​ഭ​​​ര​​​ണ​​​ത്തി​​​ല്‍ രാ​​​ജ്യ​​​ത്തെ ത​​​ന്നെ മി​​​ക​​​ച്ച മാ​​​തൃ​​​ക​​​ക​​​ള്‍ നേ​​​രി​​​ട്ടു വി​​​ല​​​യി​​​രു​​​ത്തി മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്.

പൊ​​​തു​​​വി​​​ത​​​ര​​​ണ, ഭ​​​ക്ഷ്യ​​​ധാ​​​ന്യ, നെ​​​ല്ല്‌​​​സം​​​ഭ​​​ര​​​ണ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സം​​​സ്ഥാ​​​ന ഭ​​​ക്ഷ്യ​​​മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് ഭ​​​ക്ഷ്യ- സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് മ​​​ന്ത്രി നാ​​​ദെ​​​ന്‍​ഡ്‌​​​ല മ​​​നോ​​​ഹ​​​റു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി.

വി​​​ജ​​​യ​​​വാ​​​ഡ​​​യി​​​ലെ​​​ത്തി​​​യ മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് ക​​​ര്‍​ഷ​​​ക സേ​​​വാ​​​കേ​​​ന്ദ്ര​​​വും (രൈ​​​തു സേ​​​വാ കേ​​​ന്ദ്ര- ആ​​​ര്‍​എ​​​സ്കെ) അ​​​രി മി​​​ല്ലും സ​​​ന്ദ​​​ര്‍​ശി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ നെ​​​ല്ല് സം​​​ഭ​​​ര​​​ണ സം​​​വി​​​ധാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി രാ​​​ജ്യ​​​ത്തെത​​​ന്നെ മി​​​ക​​​ച്ച മാ​​​തൃ​​​ക​​​ക​​​ള്‍ നേ​​​രി​​​ട്ടു വി​​​ല​​​യി​​​രു​​​ത്താ​​​നാ​​​ണു മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ന്ന​​​ത​​​ല​​​സം​​​ഘം ആ​​​ന്ധ്ര​​​യി​​​ലെ​​​ത്തി​​​യ​​​ത്.

നെ​​​ല്ല് സം​​​ഭ​​​ര​​​ണ- വി​​​ത​​​ര​​​ണ രീ​​​തി, തു​​​ക​​​വി​​​ത​​​ര​​​ണം, നെ​​​ല്ല് ഗു​​​ണ​​​മേ​​​ന്മ പ​​​രി​​​ശോ​​​ധ​​​ന, മി​​​ല്ലു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം, ബി​​​ല്ലിം​​​ഗ് സ​​​മ്പ്ര​​​ദാ​​​യം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ച​​​ര്‍​ച്ച ന​​​ട​​​ന്നു. ആ​​​ന്ധ്ര​​​യി​​​ലെ നെ​​​ല്ല് സം​​​ഭ​​​ര​​​ണ-​​​സം​​​സ്‌​​​ക​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍, സം​​​ഭ​​​ര​​​ണ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം, ക​​​ര്‍​ഷ​​​ക സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ (രൈ​​​തു സേ​​​വാ കേ​​​ന്ദ്ര- ആ​​​ര്‍​എ​​​സ്കെ) പ്ര​​​വ​​​ര്‍​ത്ത​​​ന​​​രീ​​​തി എ​​​ന്നി​​​വ സം​​​ഘം വി​​​ല​​​യി​​​രു​​​ത്തി.

കാ​​​ക്കി​​​നാ​​​ട​​​യി​​​ലെ അ​​​രി​​​മി​​​ല്ലു​​​ക​​​ളും വ​​​യ​​​ലു​​​ക​​​ളും സ​​​ന്ദ​​​ര്‍​ശി​​​ച്ച് നെ​​​ല്ല് സം​​​സ്‌​​​ക​​​ര​​​ണ​​​വും ഗു​​​ണ​​​നി​​​ല​​​വാ​​​ര നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും മ​​​ന​​​സി​​​ലാ​​​ക്കി മാ​​​തൃ​​​കാ​​​പ​​​ര​​​മെ​​​ങ്കി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മോ എ​​​ന്നാ​​​ണു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. സ​​​പ്ലൈ​​​കോ സ്വ​​​ന്ത​​​മാ​​​യി അ​​​രി​​​മി​​​ല്ലു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ല്‍ നെ​​​ല്ല് സം​​​ഭ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച 2005-06 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ ആ​​​ന്ധ്ര​​​യി​​​ലെ രീ​​​തി മ​​​ന​​​സി​​​ലാ​​​ക്കാ​​​നാ​​​യി സ​​​പ്ലൈ​​​കോ സം​​​ഘം സ​​​ന്ദ​​​ര്‍​ശി​​​ച്ചി​​​രു​​​ന്നു.നി​​​ല​​​വി​​​ല്‍ ആ​​​ന്ധ്ര​​​യി​​​ല്‍ ക​​​ര്‍​ഷ​​​ക​​​നു ഒ​​​രു​​​കി​​​ലോ നെ​​​ല്ലി​​​നു 24 രൂ​​​പ ന​​​ല്‍​കു​​​മ്പോ​​​ള്‍, കേ​​​ര​​​ള​​​ത്തി​​​ല്‍ 30.12 രൂ​​​പ​​​യും സം​​​സ്ഥാ​​​ന പ്രോ​​​ത്സാ​​​ഹ​​​ന ബോ​​​ണ​​​സും ന​​​ല്‍​കു​​​ന്നു.

ആ​​​ന്ധ്ര​​​യി​​​ലാ​​​ക​​​ട്ടെ, കേ​​​ന്ദ്ര​​​ബോ​​​ണ​​​സ് മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. ന​​​ല്ല ആ​​​ശ​​​യ​​​ങ്ങ​​​ള്‍ ക്രോ​​​ഡീ​​​ക​​​രി​​​ച്ച് റി​​​പ്പോ​​​ര്‍​ട്ട് ത​​​യാ​​​റാ​​​ക്കി ന​​​ല്‍​കാ​​​ന്‍ സ​​​പ്ലൈ​​​കോ എം​​​ഡി​​​യോ​​​ടു മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് നി​​​ര്‍​ദേ​​​ശി​​​ച്ചു. ​​​

Business

മഴക്കുറവ്: കു​രു​മു​ള​ക് ഉ​ത്പാ​ദ​നം ഇ​ടി​യു​മെ​ന്നു റി​പ്പോ​ർ​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ല​​​ഭി​​​ക്കേ​​​ണ്ട മ​​​ഴ​​​യി​​​ൽ വ​​​ലി​​​യ തോ​​​തി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വ് തോ​​​ട്ട​​​വി​​​ള​​​ക​​​ളെ ഗു​​​രു​​​ര​​​ത​​​മാ​​​യി ബാ​​​ധി​​​ക്കും. കാ​​​ർ​​​ഷി​​​ക ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം തോ​​​ട്ട​​​വി​​​ള​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ബാ​​​ധി​​​ക്കു​​​ക കു​​​രു​​​മു​​​ള​​​ക് ഉ​​​ത്പാ​​​ദ​​​ന​​​ത്തെ​​​യാ​​​വും.

കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി പെ​​​യ്തി​​​റ​​​ങ്ങു​​​ന്ന മ​​​ഴ​​​യാ​​​ണ് കു​​​രു​​​മു​​​ള​​​കുതി​​​രി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ മ​​​ണി​​​പി​​​ടിത്തമു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​ക്കു​​​റി കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ല​​​ഭി​​​ക്കേ​​​ണ്ട മ​​​ഴ​​​യി​​​ലെ കു​​​റ​​​വ് കു​​​രു​​​മു​​​ള​​​ക് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ ഇ​​​ടി​​​വുണ്ടാ​​​ക്കും.ഏ​​​ലം ഉ​​​ത്പാ​​​ദ​​​ന​​​വും ഇ​​​ടി​​​ഞ്ഞേക്കും

ഏ​​​ലം ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും വ​​​ലി​​​യ ഇ​​​ടി​​​വി​​​നു സാ​​​ധ്യ​​​ത​​​. ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഏ​​​ല​​​ത്തോ​​​ട്ട​​​ങ്ങ​​​ളി​​​ൽ കാ​​​യ്പി​​​ടിത്തം വ​​​ള​​​രെ​​​ക്കു​​​റ​​​വാ​​​ണ്. ഈ ​​​വ​​​ർ​​​ഷം ഏ​​​ലം വി​​​ള​​​വെ​​​ടു​​​പ്പ് വൈ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. നാ​​​ളി​​​കേ​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തേ​​​യും മ​​​ഴ​​​ക്കു​​​റ​​​വ് കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. എ​​​ന്നാ​​​ൽ ഇ​​​ക്കൊ​​​ല്ല​​​ത്തെ മ​​​ഴ​​​ക്കു​​​റ​​​വി​​​നെ തു​​​ട​​​ർ​​​ന്നു​​​ള്ള നാ​​​ളി​​​കേ​​​ര ഉ​​​ത്പാ​​​ദ​​​ന​​​ക്കു​​​റ​​​വ് വ​​​രും​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലാ​​​വും വ്യ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ക. ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ൽ കൃ​​​ഷി​​​യി​​​റ​​​ക്കി ഡി​​​സം​​​ബ​​​ർ, ജ​​​നു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​ള​​​വെ​​​ടു​​​ക്കു​​​ന്ന വാ​​​ഴ​​​കൃ​​​ഷി​​​യെ​​​യും മ​​​ഴ​​​ക്കു​​​റ​​​വ് പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. മ​​​ഴ​​​യെ മാ​​​ത്രം ആ​​​ശ്ര​​​യി​​​ച്ചാ​​​ണ് ഈ ​​​മാ​​​സ​​​ങ്ങ​​​ളി​​​ൽ വാ​​​ഴ​​​കൃ​​​ഷി​​​യി​​​റ​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ ഗ്രൗ​​​ണ്ട് വാ​​​ട്ട​​​ർ റീ​​​ചാ​​​ർ​​​ജിം​​​ഗി​​​ന്‍റെ 65 ശ​​​ത​​​മാ​​​ന​​​വും ല​​​ഭി​​​ക്കു​​​ന്ന​​​ത് കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ലെ മ​​​ഴ​​​യി​​​ലൂ​​​ടെ​​​യാ​​​ണ്. ഇ​​​ക്കു​​​റി മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ കി​​​ണ​​​റു​​​ക​​​ളി​​​ലേ​​​യും മ​​​റ്റു​​​ജ​​​ല സം​​​ഭ​​​ര​​​ണി​​​ക​​​ളി​​​ലെയും വെ​​​ള്ളം വേ​​​ഗ​​​ത്തി​​​ൽ കു​​​റ​​​യാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. ഇ​​​ത് ഡി​​​സം​​​ബ​​​ർ, ജ​​​നു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ വ​​​ലിയ തോ​​​തി​​​ൽ ജ​​​ല​​​ക്ഷാ​​​മ​​​ത്തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ല​​​ഭി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ 35 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണു​​​ള്ള​​​ത്.

നെൽകൃഷിക്കും ഭീഷണി

പാ​​​ല​​​ക്കാ​​​ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ റി​​​സ​​​ർ​​​വോ​​​യ​​​റു​​​ക​​​ളി​​​ൽനി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വെ​​​ള്ളം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് നെ​​​ൽ​​​കൃ​​​ഷി ഇ​​​റ​​​ക്കു​​​ന്ന​​​ത്. ഈ ​​​പ്ര​​​ദേ​​​ശ​​​ത്ത് മ​​​ഴ​​​ കു​​​റ​​​ഞ്ഞാൽ നെ​​​ൽ​​​കൃ​​​ഷി​​​യെയും അ​​​ത് ബാ​​​ധി​​​ക്കും. ഫ​​​ലവൃ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കും വ​​​ൻ​​​തോ​​​തി​​​ൽ വെ​​​ള്ളം ആ​​​വ​​​ശ്യ​​​മാ​​​ണ്.

മ​​​ഴ​​​ക്കു​​​റ​​​വ് തോ​​​ട്ടം വി​​​ള​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തെ ദീ​​​ർ​​​ഘ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​രു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്താ​​​ൽ മാ​​​ത്ര​​​മേ നി​​​ല​​​വി​​​ലെ മ​​​ഴ​​​ക്ക​​​മ്മി കു​​​റ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ.

Kerala

വൈദ്യുതിക്ഷാമം: മൂലമറ്റത്ത് ഉത്പാദനം വര്‍ധിപ്പിച്ചു

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ച്ചു. പീ​ക്ക്‌​ലോ​ഡ് സ​മ​യ​ത്ത് അ​ധി​ക വെ​ദ്യു​തി ആ​വ​ശ്യ​മാ​യി വ​രു​ന്ന​തി​നാ​ലാ​ണ് മൂ​ല​മ​റ്റ​ത്ത് ഉ​ത്പാ​ദ​നം കൂ​ട്ടി​യ​ത്.

സ്റ്റേ​റ്റ് ലോ​ഡ് ഡെ​സ്പാ​ച്ച് സെ​ന്‍റ​ര്‍ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് 9.328 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ ഉ​ത്പാ​ദി​പ്പി​ച്ച​ത്. ഇ​വി​ടത്തെ ആ​റു ജ​ന​റേ​റ്റ​റു​ക​ളും പ്ര​വ​ര്‍ത്തി​പ്പി​ച്ചു. മ​ണ്‍സൂ​ണ്‍ സീ​സ​ണി​ല്‍ മൂ​ല​മ​റ്റ​ത്ത് വൈ​ദ്യു​തി ഉ​ത്പാ​ദ​നം കു​റ​ച്ച് വേ​ന​ലി​ലേ​ക്ക് ക​രു​തി​വ​യ്ക്കു​ക​യാ​ണ് പ​തി​വ്.

സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​നി​ടെ 24.394 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച​പ്പോ​ള്‍ 67.086 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് പു​റ​ത്തു​നി​ന്നും വാ​ങ്ങി. 91.480 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗം.

സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച മ​ഴ ല​ഭി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് ഉ​പ​ഭോ​ഗ​ത്തി​ല്‍ നേ​രി​യ കു​റ​വു​ണ്ടാ​യ​ത്. ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന​തി​നാ​ല്‍ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​രു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് കെ​എ​സ്ഇ​ബി. അ​തേസ​മ​യം ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2327.22 അ​ടി​മാ​ത്ര​മാ​ണ്. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 28 ശ​ത​മാ​ന​മാ​ണി​ത്.

Kerala

മ​​​ഴ​​​ക്കുറവ്: വൈ​ദ്യു​തി പ്ര​തി​സ​ന്ധി അതിരൂ​ക്ഷം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി അ​​​തി​​​രൂ​​​ക്ഷം. വ​​​ർ​​​ധി​​​ച്ച ഉ​​​പ​​​യോ​​​ഗം, കു​​​റ​​​ഞ്ഞ ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​നം, ക​​​ടം വാ​​​ങ്ങി​​​യ വൈ​​​ദ്യു​​​തി തി​​​രി​​​കെ ന​​​ൽ​​​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​ക്ക് കാ​​​ര​​​ണം. പ്ര​​​തി​​​സ​​​ന്ധി​​​ക്ക് ആ​​​ക്കം കൂ​​​ട്ടു​​​ന്ന​​​താ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ മ​​​ഴ​​​യു​​​ടെ കു​​​റ​​​വും.

വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കാ​​​ര്യ​​​മാ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് അ​​​റി​​​യി​​​ക്കു​​​ന്ന​​​തും. ഇ​​​തെ​​​ല്ലാം പ്ര​​​തി​​​സ​​​ന്ധി അ​​​തി​​​രൂ​​​ക്ഷ​​​മാ​​​കും. സോ​​​ളാ​​​ർ പ​​​ദ്ധ​​​തി​​​യെ ആ​​​ശ്ര​​​യി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ​​​യും സം​​​ജാ​​​ത​​​മാ​​​യി​​​രി​​​ക്കു​​​ന്നു. പ​​​ക​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന വൈ​​​ദ്യു​​​തി സം​​​ഭ​​​രി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി ഇ​​​ല്ലാ​​​ത്ത​​​തും പ്ര​​​തി​​​സ​​​ന്ധി​​​ക്കു​​​ കാ​​​ര​​​ണ​​​മാ​​​കു​​​ന്നു.

വൈ​​​ദ്യു​​​തി ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​ൽ വ​​​ലി​​​യ വ​​​ർ​​​ധ​​​ന​​​വാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്താ​​​ക​​​മാ​​​നം വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത വ​​​ർ​​​ധി​​​ച്ച​​​തി​​​നാ​​​ൽ പ​​​വ​​​ർ എ​​​ക്സ്ചേ​​​ഞ്ചി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കു​​​ന്ന വൈ​​​ദ്യു​​​തി​​​യി​​​ലും കാ​​​ര്യ​​​മാ​​​യ കു​​​റ​​​വ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ വൈ​​​ദ്യു​​​തി ഉ​​​പ​​​ഭോ​​​ഗം കൂ​​​ടു​​​ക​​​യും ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

2025 ജൂ​​​ലൈ മാ​​​സ​​​ത്തി​​​ൽ പീ​​​ക്ക് സ​​​മ​​​യ​​​ത്തെ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത 3500-3600 മെ​​​ഗാ​​​വാ​​​ട്ട് ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ, 2026 ജൂ​​​ലൈ മാ​​​സ​​​ത്തി​​​ൽ അ​​​ത് 4600-4800 മെ​​​ഗാ​​​വാ​​​ട്ട് ആ​​​യി ഉ​​​യ​​​ർ​​​ന്നു. മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 700 -1000 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​വാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. 2025 ജൂ​​​ലൈ​​​യി​​​ൽ പ്ര​​​തി​​​ദി​​​ന ഉ​​​പ​​​യോ​​​ഗം 70 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റ് ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ, 2026 ജൂ​​​ലൈ​​​യി​​​ൽ അ​​​ത് 78 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റ് ആ​​​യി വ​​​ർ​​​ധി​​​ച്ചു.

2025 ജൂ​​​ലൈ​​​യി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര ജ​​​ല​​​വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​നം 45 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റ് ആ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ, 2026 ജൂ​​​ലൈ​​​യി​​​ൽ അ​​​ത് വെ​​​റും 14-17 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റ് മാ​​​ത്ര​​​മാ​​​യി കു​​​റ​​​ഞ്ഞു. അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലെ ജ​​​ലം 2025 ജൂ​​​ലൈ​​​യി​​​ൽ 60 ശ​​​ത​​​മാ​​​നം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന സ്ഥാ​​​ന​​​ത്ത്, 2026 ജൂ​​​ലൈ​​​യി​​​ൽ അ​​​ത് 28ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ മാ​​​ത്രം മ​​​ഴ​​​ല​​​ഭ്യ​​​ത​​​യി​​​ൽ 55ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ൽ ആ​​​കെ സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യു​​​ടെ 29 ശ​​​ത​​​മാ​​​നം ജ​​​ലം മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. കാ​​​ല​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച് മാ​​​സ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ടി​​​ട്ടും മ​​​ഴ കാ​​​ര്യ​​​മാ​​​യി ല​​​ഭി​​​ക്കാ​​​ത്ത​​​തു വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ന​​​ത്തെ ബാ​​​ധി​​​ച്ചു ക​​​ഴി​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ സ​​​മ​​​യം ശ​​​രാ​​​ശ​​​രി 52.4 ശ​​​ത​​​മാ​​​നം ജ​​​ലം അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കും: ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. വി​ഷ​യ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി.

പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ വ​രെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കും. കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി.

ചി​കി​ത്സാ പി​ഴ​വ് ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

Kerala

ഐ​എ​എ​സ് കേ​ര​ള കേ​ഡ​റി​ൽ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​റ​വ്: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടി​​​യാ​​​ണ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് നി​​​യ​​​മ​​​ന​​​ങ്ങ​​​ളും സ്ഥ​​​ലം​​​മാ​​​റ്റ​​​വും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഐ​​​എ​​​എ​​​സ് കേ​​​ര​​​ള കേ​​​ഡ​​​റി​​​ൽ ആ​​​ള് കു​​​റ​​​വാ​​​ണ്. ഒ​​​രു​​​പാ​​​ടു പേ​​​ർ കേ​​​ന്ദ്ര ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ലാ​​​ണ്. ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ പോ​​​യ​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​വ​​​രാ​​​ൻ താ​​​ത്പ​​​ര്യം കാ​​​ട്ടി​​​യി​​​രു​​​ന്നി​​​ല്ല.

ഡോ.​​​ബി. അ​​​ശോ​​​കി​​​ന്‍റെ സ​​​സ്പെ​​​ൻ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കി​​​യ​​​തു ബി​​​ജെ​​​പി- യു​​​ഡി​​​എ​​​ഫ് ഡീ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ഐ​​​എ​​​എ​​​സ് കേ​​​ഡ​​​റി​​​ലു​​​ള്ള​​​വ​​​രു​​​ടെ രാ​​​ഷ്ട്രീ​​​യ പ​​​ശ്ചാ​​​ത്ത​​​ലം അ​​​ന്വേ​​​ഷി​​​ക്കാ​​​റി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്ന ു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലു​​​ള്ള​​​വ​​​രു​​​ടെ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്തി​​​യാ​​​ണ് സ​​​ർ​​​വീ​​​സി​​​ൽ തി​​​രി​​​ച്ചെ​​​ടു​​​ത്ത​​​ത്. ഗ​​​വ​​​ർ​​​ണ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ആ​​​ളു​​​ക​​​ളെ നി​​​യ​​​മി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത് ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ലം മു​​​ത​​​ലാ​​​ണ്. ഇ​​​തു പു​​​തി​​​യ കാ​​​ര്യ​​​മ​​​ല്ല. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ചെ​​​റു​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.

യു​​​ഡി​​​എ​​​ഫ്- ബി​​​ജെ​​​പി ഡീ​​​ൽ 30 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്നെ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ ആ​​​രോ​​​പ​​​ണം ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ സി​​​പി​​​എ​​​മ്മി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ എ​​​ളു​​​പ്പ​​​മാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ, തോ​​​റ്റ​​​ത് ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് പാ​​​ടെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.
നേ​​​മ​​​ത്ത് യു​​​ഡി​​​എ​​​ഫി​​​നും എ​​​ൽ​​​ഡി​​​എ​​​ഫി​​​നും വോ​​​ട്ട് കു​​​റ​​​ഞ്ഞി​​​രു​​​ന്നു. ചാ​​​ത്ത​​​ന്നൂ​​​രി​​​ൽ സി​​​പി​​​എം- ബി​​​ജെ​​​പി ഡീ​​​ൽ ആ​​​യി​​​രു​​​ന്നു ന​​​ട​​​ന്ന​​​ത്.

സി​​​പി​​​ഐ സ്ഥാ​​​നാ​​​ർ​​​ഥി മ​​​ത്സ​​​രി​​​ച്ച ഇ​​​വി​​​ടെ സി​​​പി​​​എ​​​മ്മി​​​ന്‍റെ വോ​​​ട്ട് ബി​​​ജെ​​​പി​​​ക്കു ല​​​ഭി​​​ച്ചു. ചാ​​​ത്ത​​​ന്നൂ​​​രി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ വോ​​​ട്ടി​​​ലാ​​​ണ് കു​​​റ​​​വു​​​ണ്ടാ​​​യ​​​തെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Kerala

ഡാ​മു​ക​ളി​ൽ വെള്ളം കുറവ്

തി​​രു​​വ​​ന​​ന​​ന്ത​​പു​​രം: വൈ​​ദ്യു​​തി വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള ഡാ​​മു​​ക​​ളി​​ലും ജ​​ല​​സേ​​ച​​ന വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള ഡാ​​മു​​ക​​ളി​​ലും ആ​​കെ സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ നാ​​ലി​​ൽ ഒ​​ന്നു മാ​​ത്ര​​മാ​​ണ് വെ​​ള്ള​​മു​​ള്ള​​ത്. വൈ​​ദ്യു​​തി വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള പ്ര​​ധാ​​ന ഡാ​​മാ​​യ ഇ​​ടു​​ക്കി​​യി​​ൽ 27.47 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണു​​ള്ള​​ത്.

ക​​ക്കി ഡാ​​മി​​ൽ 21.18 ശ​​ത​​മാ​​ന​​വും മാ​​ട്ടു​​പ്പെ​​ട്ടി​​യി​​ൽ സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ 11.67 ശ​​ത​​മാ​​ന​​വു​​മാ​​ണ് നി​​ല​​വി​​ലെ വെ​​ള്ളം. ഇ​​ട​​മ​​ല​​യാ​​റി​​ൽ 25.29 ശ​​ത​​മാ​​നം വെ​​ള്ള​​മു​​ള്ള​​പ്പോ​​ൾ ഷോ​​ള​​യാ​​റി​​ൽ 22.39 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണു​​ള്ള​​ത്. പെ​​രി​​ങ്ങ​​ൽ​​ക്കു​​ത്തി​​ൽ ആ​​കെ സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 33.93 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണി​​പ്പോ​​ൾ ഉ​​ള്ള​​ത്.

നെ​​യ്യാ​​ർ ഡാ​​മി​​ൽ ആ​​കെ സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ 29 ശ​​ത​​മാ​​ന​​മാ​​ണ് ഇ​​പ്പോ​​ഴു​​ള്ള വെ​​ള്ള​​ത്തി​​ന്‍റെ അ​​ള​​വ്. ക​​ല്ല​​ട ഡാ​​മി​​ൽ 27 ശ​​ത​​മാ​​ന​​വും മ​​ണി​​യാ​​റി​​ൽ 36 ശ​​ത​​മാ​​ന​​വു​​മാ​​ണ് നി​​ല​​വി​​ലെ സം​​ഭ​​ണം. കാ​​രാ​​പ്പു​​ഴ​​യി​​ൽ നാ​​ലു ശ​​ത​​മാ​​ന​​വും മം​​ഗ​​ലം ഡാ​​മി​​ൽ മൂ​​ന്നു ശ​​ത​​മാ​​ന​​വു​​മാ​​ണ് ഇ​​ന്ന​​ല​​ത്തെ സം​​ഭ​​ര​​ണ നി​​ര​​ക്ക്.

District News

ജ​ല​ാശ​യ​ങ്ങ​ൾ വ​റ്റു​ന്നു; ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം

നെ​ടു​മ​ങ്ങാ​ട്: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ജ​ല​ാശ​യ​ങ്ങ​ൾ വ​റ്റി​വ​ര​ണ്ടു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. പൈ​പ്പ് ലൈ​നി​ലൂ​ടെ വെ​ള്ളം ല​ഭി​ക്കു​ന്ന​ത് കു​റ​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ർ പ​ര​ക്കം പാ​യു​ക​യാ​ണ്.

വേ​ന​ൽ ക​ടു​ത്ത​തോ​ടെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി. ഇ​നി​യും വേ​ന​ൽ തു​ട​ർ​ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല​ത്തി​നാ​യി ജ​ന​ങ്ങ​ൾ അ​ല​യേ​ണ്ടി​വ​രും. പേ​ര​യം, പു​ല്ലാ​മ​ല ഉ​ന്ന​തി, കോ​ത​കു​ള​ങ്ങ​ര, വ​ഞ്ചു​വം, വെ​ങ്കി​ട്ട​ക്കാ​ല, മൊ​ട്ട​ക്കാ​വ്, ആ​ട്ടു​കാ​ൽ, പൂ​വ​ക്കാ​ട്, ഏ​രു​മ​ല, കു​ള​പ്പാ​റ, കൊ​ച്ചു​പാ​ലോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധ​ജ​ല ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

വേ​ന​ൽ ക​ടു​ത്ത​തോ​ടെ കി​ണ​റു​ക​ളി​ലും വെ​ള്ളം വ​റ്റി​ത്തു​ട​ങ്ങി. പൈ​പ്പ് ലൈ​നു​ക​ളി​ലൂ​ടെ വ​ല്ല​പ്പോ​ഴു​മാ​ണു കു​ടി​വെ​ള്ള​മെ​ത്തു​ന്ന​ത്. മു​ൻ​പ് ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തു​മാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തും ഉ​ണ്ടാ​കു​ന്നി​ല്ല. പൂ​വ​ക്കാ​ട്, അ​ജ​യ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​റ​ച്ച് നാ​ളു​ക​ൾ​ക്കു​ശേ​ഷം വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സ​മാ​ണു പൈ​പ്പ് ലൈ​നി​ലൂ​ടെ വെ​ള്ളം എ​ത്തി​യ​ത്. അ​തും ര​ണ്ടു ദി​വ​സം മാ​ത്രം. ഒ​രാ​ഴ്ച മു​ൻ​പ് വൈ​കു​ന്നേ​രം മ​ഴ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​റ്റി​ൽ ചെ​റി​യ തോ​തി​ൽ ജ​ല​നി​ര​പ്പ് ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ കി​ണ​റു​ക​ളി​ൽ ജ​ല​ത്തി​ന്‍റെ അ​ള​വ് ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും താ​ഴു​ക​യാ​ണ്. കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടിയെടുക്കണമെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലും കു​ടി​വെ​ള്ള​ക്ഷാ​മം

തി​രു​വ​ല്ല: വേ​ന​ല്‍ ചൂ​ടി​ന്‍റെ രൂ​ക്ഷ​ത കൂ​ടി​യ​തോ​ടെ അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ കി​ണ​റു​ക​ളും വ​റ്റി, കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. പ​മ്പ​യു​ടെ​യും അ​ച്ച​ന്‍​കോ​വി​ലാ​റി​ന്‍റെ​യും മ​ണി​മ​ല​യു​ടെ​യും തീ​ര​ത്തു പോ​ലും വ്യാ​പ​ക​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. ആ​റി​നോ​ട​ടു​ത്തു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളും വ​റ്റി വ​ര​ണ്ടു.

വി​ണ്ടു​കീ​റി​യ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ വ​രാ​നി​രി​ക്കു​ന്ന വ​രൾച്ച​യു​ടെ തീ​വ്ര​ത​യെ​യാ​ണ് വി​ളി​ച്ച​റി​യി​ക്കു​ന്ന​തെ​ന്ന ഭീ​തി​യും അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലാ​കെ നി​ല​നി​ല്‍​ക്കു​ക​യാ​ണ്.
നി​ര​ണം, ക​ട​പ്ര, നെ​ടു​മ്പ്രം, പെ​രി​ങ്ങ​ര, കു​റ്റൂ​ര്‍, മാ​ന്നാ​ര്‍, ചെ​ന്നി​ത്ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

നാ​ലു​പാ​ടും വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണെ​ങ്കി​ലും തു​ള്ളി കു​ടി​ക്കാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഒ​ട്ടു​മി​ക്ക കി​ണ​റു​ക​ളും വ​റ്റു​ക​യും അ​ടി​ത്ത​ട്ടി​ൽ ഉ​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം നി​റം മാ​റു​ക​യും രൂ​ക്ഷ​ഗ​ന്ധം ഉ​ണ്ടാ​കു​കയും ചെ​യ്യു​ന്നു.

പൈ​പ്പു​വെ​ള്ളം മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യ​മെ​ങ്കി​ലും അ​തും സ​മ​യ​ത്തി​നു ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി​യു​ണ്ട്. മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പാ​ല​മൂ​ട്ടി​ല്‍ മി​നി കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ല്‍ നി​ന്നു പ​മ്പിം​ഗ് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യി വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. കു​ഴ​ല്‍​ക്കി​ണ​റി​ല്‍ നി​ന്നു​ള്ള വെ​ള്ള​മാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കു​റ​ച്ചു കൂ​ടി താ​ഴ്ത്തി കു​ഴി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ജ​ല ല​ഭ്യ​ത കാ​ര്യ​ക്ഷ​മ​മാ​കു​കയുള്ളൂ. ഇ​തി​നാ​യി എ​ല്ലാ വേ​ന​ലി​ലും നാ​ട്ടു​കാ​ര്‍ മു​റ​വി​ളി കൂ​ട്ടു​മെ​ങ്കി​ലും ജ​ല അ​ഥോ​റി​റ്റി​യോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്നി​ല്ല. അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ജ​ല​സം​ഭ​ര​ണി​ക​ള്‍ നോ​ക്കു​കു​ത്തി​ക​ളാ​ണ്.വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ആ​റ്റി​ലെ നീ​രൊ​ഴു​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് മി​ക്ക​യി​ട​ങ്ങ​ളി​ലും കി​ലോ​മീ​റ്റ​റു​ക​ള്‍ നീ​ള​ത്തി​ല്‍ മ​ണ​ല്‍ പ​ര​പ്പു​ക​ള്‍ പൊ​ന്തി നി​ല്‍​ക്കു​ന്ന കാ​ഴ്ച​യാ​ണ്.

District News

കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം; ജ​ല​വി​ത​ര​ണ സം​വി​ധാ​നങ്ങൾ നോ​ക്കു​കു​ത്തി​ക​ൾ

ആ​ല​ക്കോ​ട്: ക​ടു​ത്ത വേ​ന​ലി​ൽ വ​ര​ൾ​ച്ച വ​ർ​ധി​ച്ച​തോ​ടെ മ​ല​യോ​ര​ത്തെ മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ 2026 -27 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് തു​ക നീ​ക്കി​വച്ചെ​ങ്കി​ലും പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല.

കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ വീ​ടു​ക​ൾ അ​ട​ച്ചി​ട്ട് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റു​ന്ന​ത് പ​തി​വാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഴ്‌​ച​യി​ൽ ര​ണ്ടു ദി​വ​സം വീ​ടു​ക​ളി​ൽ വെ​ള്ളം എ​ത്തി​ച്ചെ​ങ്കി​ലും ഈ ​വ​ർ​ഷം അ​തും ന​ട​പ്പി​ലാ​യി​ല്ല. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി​യും പ​മ്പ് ഹൗ​സു​ക​ൾ വ​ഴി​യു​ള്ള ജ​ല വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചും ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

ബീം​ബും​കാ​ട് പ​ദ്ധ​തി​ അ​നാ​സ്ഥ മൂ​ലം മു​ട​ങ്ങി

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് 12 കോ​ടി മു​ട​ക്കി നി​ർ​മി​ച്ച ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ര​യ​രോം ബീ​ംബു​ംകാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​മ്പ് ഹൗ​സും കു​ഴി​ച്ചി​ട്ട പൈ​പ്പു​ക​ളും നി​ല​വി​ൽ സ്‌​മാ​ര​ക​ങ്ങ​ളാ​ണ്.

കേ​ന്ദ്ര സം​സ്ഥാ​ന പ​ദ്ധ​തി​യു​ടെ ഫ​ണ്ടും ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് ആ​രം​ഭി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ജ​ലം ല​ഭ്യ​മാ​വാ​തെ 900 കു​ടും​ബ​ങ്ങ​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 10 വാ​ർ​ഡു​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യാ​ണ് ആ​രു​ടെ​യൊ​ക്കെ​യോ അ​നാ​സ്ഥ മൂ​ലം മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യും അ​വ​താ​ള​ത്തി​ൽ

മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രിക്കു​ന്ന​തി​നാ​യു​ള്ള ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​താ​ള​ത്തി​ലാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ആ​റു വ​ർ​ഷം മു​മ്പ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി ക​ഴി​ഞ്ഞ വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലു മ​ല​യോ​ര മേ​ഖ​ല​യി​ൽ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങു​മെ​ത്താ​തെ പൈ​പ്പ് സ്ഥാ​പി​ക്ക​ൽ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞ് നീ​ങ്ങു​ക​യാ​ണ്. ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി മ​ല​യോ​ര മേ​ഖ​ല​യു​ടെ പ​ല ഭാ​ഗ​ത്താ​യി റോ​ഡ​രി​കി​ൽ ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള പൈ​പ്പു​ക​ൾ വെ​യി​ലും മ​ഴ​യും കൊ​ണ്ട് ന​ശി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ക​ടു​ത്ത വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി ജ​ൽ ജീ​വ​ൻ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം മൂ​ന്ന് വ​ർ​ഷ​മാ​യി ന​ട​ക്കാ​ത്ത നി​ല​യി​ലാ​ണ്.

ഫ​ണ്ടി​ല്ല

ആ​ല​ക്കോ​ട്, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ ജ​ല​ജീ​വ​ൻ പ​ദ്ധ​തി നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം ഫ​ണ്ട് ല​ഭി​ക്കാ​ത്ത​താ​ണ്. ക​രാ​റു​കാ​രി​ൽ പ​ല​രും പ​ണി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി 70 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. 50 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​രും 35 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രും 15 ശ​ത​മാ​നം പ​ഞ്ചാ​യ​ത്തു​മാ​ണ് തു​ക ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ ഫ​ണ്ടി​ല്ലാ​ത്ത​ത് മൂ​ലം മു​ട​ങ്ങി​രി​ക്കു​ന്ന​ത്.

District News

ഡ്രൈ​വ​ർ​മാ​ർ​ക്ക് ക്ഷാ​മം; കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​ന്നു

കാ​സ​ർ​ഗോ​ഡ്: ഡ്രൈ​വ​ർ​മാ​രു​ടെ ക്ഷാ​മം മൂ​ലം ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​ന്നു. കാ​സ​ർ​ഗോ​ഡ് ഡി​പ്പോ​യി​ൽ നി​ന്ന് പ്ര​തി​ദി​നം 15 മു​ത​ൽ 20 വ​രെ സ​ർ​വീ​സു​ക​ൾ ഡ്രൈ​വ​ർ​മാ​രി​ല്ലാ​ത്ത​തു മൂ​ലം മു​ട​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്.

ഇ​തി​ലേ​റെ​യും മം​ഗ​ളൂ​രു, സു​ള്ള്യ അ​ന്ത​ർ​സം​സ്ഥാ​ന റൂ​ട്ടു​ക​ളി​ലാ​ണ്. കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​ക​ളി​ലാ​യി നി​ല​വി​ൽ എ​ൺ​പ​തോ​ളം ഡ്രൈ​വ​ർ​മാ​രു​ടെ ഒ​ഴി​വു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​നാ​കാ​ത്ത​തും തി​രി​ച്ച​ടി​യാ​ണ്.

പ​ല​പ്പോ​ഴും ഡ്രൈ​വ​ർ​മാ​രി​ല്ലാ​തെ ട്രി​പ്പ് മു​ട​ങ്ങു​ന്ന​തു​മൂ​ലം ക​ണ്ട​ക്ട​ർ​മാ​ർ ജോ​ലി​ചെ​യ്യാ​നാ​കാ​തെ മ​ട​ങ്ങു​ന്നു​ണ്ട്. സ്വ​കാ​ര്യ ബ​സു​ക​ളി​ല​ധി​ക​വും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്ത് കെ​എ​സ്ആ​ർ​ടി​സി കൂ​ടി മു​ട​ങ്ങു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ക​യാ​ണ്.

 

Business

റബര്‍ വില പുതിയ ഉയരങ്ങളില്‍; ഷീറ്റ് റബറിന് കടുത്ത ക്ഷാമം

കോ​​​ട്ട​​​യം: വേ​​​ന​​​ലി​​​ല്‍ ച​​​ര​​​ക്ക് ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞ​​​തോ​​​ടെ റ​​​ബ​​​ര്‍ വി​​​ല​​​യി​​​ല്‍ വീ​​​ണ്ടും ക​​​യ​​​റ്റം. 2024 ഓ​​​ഗ​​​സ്റ്റ് പ​​​ത്തി​​​ന് ല​​​ഭി​​​ച്ച 247 രൂ​​​പ​​​യാ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍ഡ് വി​​​ല. അ​​​ന്ന് റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് വി​​​ല​​​യേ​​​ക്കാ​​​ള്‍ കി​​​ലോ​​​യ്ക്ക് 12 രൂ​​​പ ഉ​​​യ​​​ര​​​ത്തി​​​ല്‍ വ്യാ​​​പാ​​​രം ന​​​ട​​​ന്നു. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ റ​​​ബ​​​ര്‍ ഷീ​​​റ്റ് വി​​​ല വീ​​​ണ്ടു​​​മൊ​​​രു റി​​​ക്കാ​​​ര്‍ഡ് കു​​​റി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത ഏ​​​റെ​​​യാ​​​ണ്.

ഇ​​​ന്ന​​​ലെ ആ​​​ര്‍എ​​​സ്എ​​​സ് നാ​​​ലി​​​ന് 231 രൂ​​​പ​​​യും ഗ്രേ​​​ഡ് അ​​​ഞ്ചി​​​ന് 226 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വി​​​ല. അ​​​തേസ​​​മ​​​യം, ബാ​​​ങ്കോ​​​ക്ക് വി​​​ല 33 രൂ​​​പ ഉ​​​യ​​​ര​​​ത്തി​​​ലാ​​​ണ്. വ്യാ​​​പാ​​​രി​​​ക​​​ള്‍ കി​​​ലോ​​​യ്ക്ക് മൂ​​​ന്നു രൂ​​​പ വ​​​രെ അ​​​ധി​​​കം ന​​​ല്‍കി ഷീ​​​റ്റ് വാ​​​ങ്ങി.

വി​​​ദേ​​​ശ​​​വി​​​ല ദി​​​വ​​​സ​​​വും റി​​​ക്കാ​​​ര്‍ഡ് കു​​​റി​​​ച്ച് മു​​​ന്നേ​​​റു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര വി​​​ല അ​​​ടു​​​ത്ത​​​യാ​​​ഴ്ച 240 ക​​​ട​​​ന്നേ​​​ക്കു​​​മെ​​​ന്നാ​​​ണ് മാ​​​ര്‍ക്ക​​​റ്റ് സൂ​​​ച​​​ന. പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ സം​​​ഘ​​​ര്‍ഷം കൂ​​​ടു​​​ത​​​ല്‍ വ​​​ഷ​​​ളാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ റ​​​ബ​​​ര്‍ ഇ​​​റ​​​ക്കു​​​മ​​​തി പ​​​രി​​​മി​​​ത​​​മാ​​​ണ്.

മു​​​ന്‍ മാ​​​സ​​​ങ്ങ​​​ളി​​​ലെ വി​​​ദേ​​​ശ ഓ​​​ര്‍ഡ​​​റു​​​കളിൽ‍ ക​​​ട​​​ല്‍പ്ര​​​തി​​​സ​​​ന്ധി മൂ​​​ലം ച​​​ര​​​ക്ക് വ​​​ര​​​വ് കു​​​റ​​​ഞ്ഞു. അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ദേ​​​ശ​​​വ​​​ര​​​വ് നി​​​ല​​​ച്ച​​​തോ​​​ടെ സി​​​ന്ത​​​റ്റി​​​ക് റ​​​ബ​​​റി​​​ന് വി​​​ല കു​​​ത്ത​​​നെ ഉ​​​യ​​​ര്‍ന്നു. ഇ​​​തോ​​​ടെ ഷീ​​​റ്റ് റ​​​ബ​​​റും ക്രം​​​ബും കൂ​​​ടു​​​ത​​​ലാ​​​യി വ്യ​​​വ​​​സാ​​​യി​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും വി​​​ല കൂ​​​ടാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യി.

മേ​​​യ് വ​​​രെ റ​​​ബ​​​ര്‍ വി​​​ല ഉ​​​യ​​​ര്‍ന്നു നി​​​ല്‍ക്കു​​​മെ​​​ന്നാ​​​ണ് വ്യാ​​​പാ​​​രി​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. മേ​​​യി​​​ല്‍ മ​​​ഴ ല​​​ഭി​​​ച്ചാ​​​ലും ടാ​​​പ്പിം​​​ഗ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ല. മ​​​ഴ​​​മ​​​റ​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പ്ലാ​​​സ്റ്റി​​​ക്കി​​​നും പ​​​ശ​​​യ​​​്ക്കും വി​​​ല കൂ​​​ടു​​​ക മാ​​​ത്ര​​​മ​​​ല്ല ല​​​ഭ്യ​​​ത​​​യു​​​മി​​​ല്ല.

ടാ​​​പ്പിം​​​ഗ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ന്‍ ഒ​​​രു മാ​​​സം ബാ​​​ക്കിനി​​​ല്‍ക്കേ മാ​​​ര്‍ക്ക​​​റ്റി​​​ല്‍ ച​​​ര​​​ക്ക് വ​​​ര​​​വ് ന​​​ന്നേ കു​​​റ​​​വാ​​​ണ്. ഏ​​​റെ ക​​​ര്‍ഷ​​​ക​​​രും ലാ​​​റ്റ​​​ക്‌​​​സി​​​ലേ​​​ക്ക് മാ​​​റി​​​യ​​​തും ഷീ​​​റ്റ് വി​​​ല ഉ​​​യ​​​രാ​​​ന്‍ ഇ​​​ട​​​യാ​​​ക്കി.

ര​​​ണ്ടാ​​​ഴ്ച​​​ത്തെ മാ​​​ന്ദ്യ​​​ത്തി​​​നു​​​ശേ​​​ഷം ഒ​​​ട്ടു​​​പാ​​​ലി​​​നും ലാ​​​റ്റ​​​ക്‌​​​സി​​​ലും വി​​​ല ക​​​യ​​​റി​​​യ​​​തും ക​​​ര്‍ഷ​​​ക​​​ര്‍ക്ക് നേ​​​ട്ട​​​മാ​​​യി. അ​​​തേസ​​​മ​​​യം, റ​​​ബ​​​ര്‍ അ​​​ധി​​​ഷ്ഠി​​​ത വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യെ നേ​​​രി​​​ടു​​​ക​​​യാ​​​ണ്. ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ കെ​​​മി​​​ക്ക​​​ലു​​​ക​​​ള്‍ക്കും മ​​​റ്റും വ​​​ലി​​​യ ക്ഷാ​​​മ​​​മു​​​ണ്ട്. ഗ്യാ​​​സ് ക്ഷാ​​​മ​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് ക്രം​​​ബ് ഫാ​​​ക്ട​​​റി​​​ക​​​ള്‍ പ​​​ല​​​തും പൂ​​​ട്ടി.

റ​​​ബ​​​ര്‍ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ രാ​​​സ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും നൂ​​​ലു​​​ക​​​ളു​​​ടെ​​​യും ക​​​മ്പി​​​യു​​​ടെ​​​യും ഇ​​​റ​​​ക്കു​​​മ​​​തി നി​​​ല​​​ച്ച​​​ത് വ​​​ന്‍കി​​​ട, ചെ​​​റു​​​കി​​​ട ഫാ​​​ക്ട​​​റി​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം നി​​​ല​​​യ്ക്കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യി. ട​​​യ​​​ര്‍ ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വി​​ന്‍റെ 40-45 ശ​​​ത​​​മാ​​​ന​​​വും പെ​​​ട്രോ കെ​​​മി​​​ക്ക​​​ല്‍ സാ​​​മ​​​ഗ്രി​​​ക​​​ള്‍ക്കാ​​​ണ്.

Business

ഇ​ന്ത്യ​യി​ൽ ഗി​ഗ് തൊ​ഴി​ലാ​ളി ക്ഷാ​മം

മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ ഗി​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ കു​​റ​​വ് ക്വി​​ക്ക് കൊ​​മേ​​ഴ്സ്, ഹോം ​​സ​​ർ​​വീ​​സ് മേ​​ഖ​​ല​​ക​​ളെ ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ന്നു. വി​​ള​​വെ​​ടു​​പ്പ് കാ​​ല​​വും തെ​​ര​​ഞ്ഞെ​​ടു​​പ്പും പ്ര​​മാ​​ണി​​ച്ചു ഗി​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ അ​​വ​​ര​​വ​​രു​​ടെ നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന​​താ​​ണ് ഡെ​​ലി​​വ​​റി ശൃം​​ഖ​​ല​​ക​​ളെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ന്ന​​ത്.

2026ന്‍റെ തു​​ട​​ക്ക​​ത്തെ അ​​പേ​​ക്ഷി​​ച്ച് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 10% മു​​ത​​ൽ 12% വ​​രെ കു​​റ​​വു​​ണ്ടാ​​യ​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

ഐ​​പി​​എ​​ൽ സീ​​സ​​ണ്‍ പ്ര​​മാ​​ണി​​ച്ച് ഓ​​ർ​​ഡ​​റു​​ക​​ൾ കു​​തി​​ച്ചു​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഡ​​ൽ​​ഹി-​​എ​​ൻ​​സി​​ആ​​ർ, ബം​​ഗ​​ളൂ​​രു, മും​​ബൈ തു​​ട​​ങ്ങി​​യ മെ​​ട്രോ ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​ണ് പ്ര​​തി​​സ​​ന്ധി കൂ​​ടു​​ത​​ൽ പ്ര​​ക​​ട​​മാ​​കു​​ന്ന​​ത്.

’ഇ​​ൻ​​സ്റ്റ​​ന്‍റ് ഡെ​​ലി​​വ​​റി’ ഓ​​പ്ഷ​​നു​​ക​​ൾ പ​​ല പ്ലാ​​റ്റ്ഫോ​​മു​​ക​​ളും പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി. തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ കു​​റ​​വ് പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ ബോ​​ണ​​സു​​ക​​ളും പേ​​ഒൗ​​ട്ടു​​ക​​ളും വ​​ർ​​ധി​​പ്പി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധ​​ന തി​​രി​​ച്ച​​ടി​​യാ​​കു​​ക​​യാ​​ണ്. വ​​രും മാ​​സ​​ങ്ങ​​ളി​​ൽ ഗി​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കാ​​യു​​ള്ള ആ​​വ​​ശ്യം 25% വ​​രെ വ​​ർ​​ധി​​ക്കു​​മെ​​ന്ന് ഹ​​യ​​റിം​​ഗ് ഏ​​ജ​​ൻ​​സി​​ക​​ൾ ക​​ണ​​ക്കാ​​ക്കു​​ന്നു.

ഈ ​​പ്ര​​ശ്നം ആ​​ഴ​​ത്തി​​ലു​​ള്ള ഘ​​ട​​നാ​​പ​​ര​​മാ​​യ വെ​​ല്ലു​​വി​​ളി​​ക​​ളി​​ലാ​​ണ് വേ​​രൂ​​ന്നി​​യി​​രി​​ക്കു​​ന്ന​​ത്. ഗി​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ൾ കു​​റ​​ഞ്ഞതും അ​​സ്ഥി​​ര​​വു​​മാ​​യ വേ​​ത​​ന​​മാ​​ണ് നേ​​ടു​​ന്ന​​തെ​​ന്ന​​താ​​ണ് യ​​ഥാ​​ർ​​ഥ വെ​​ല്ലു​​വി​​ളി.

ഹൈ​​ദ​​രാ​​ബാ​​ദ് പോ​​ലു​​ള്ള ന​​ഗ​​ര​​ങ്ങ​​ളി​​ൽ ഡെ​​ലി​​വ​​റി ഡ്രൈ​​വ​​ർ​​മാ​​ർ രാ​​ത്രി മു​​ഴു​​വ​​ൻ നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ജോ​​ലി​​ക​​ൾ​​ക്കു​​ശേ​​ഷം ഏ​​ക​​ദേ​​ശം 20,000 രൂ​​പ മാ​​ത്ര​​മാ​​ണ് സ​​ന്പാ​​ദി​​ക്കു​​ന്ന​​ത്. ഇ​​ന്ധ​​ന​​ച്ചെ​​ല​​വും വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ളും തൊ​​ഴി​​ലാ​​ളി​​ക​​ൾ ത​​ന്നെ വ​​ഹി​​ക്കേ​​ണ്ടി​​വ​​രു​​ന്നു. ഇ​​തു​​കൊ​​ണ്ട് കൈ​​യി​​ൽ കി​​ട്ടു​​ന്ന വ​​രു​​മാ​​നം കു​​റ​​യു​​ന്നു.

പ​​ല​​പ്പോ​​ഴും ഒ​​രു ട്രി​​പ്പി​​ന് 30 രൂ​​പ വ​​രെ മാ​​ത്രമാണു ല​​ഭി​​ക്കു​​ന്ന​​ത്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, പ്ര​​തി​​ദി​​നം 500 - 700 രൂ​​പ സ​​ന്പാ​​ദി​​ക്കാ​​ൻ 12 മ​​ണി​​ക്കൂ​​ർ വ​​രെ ജോ​​ലി ചെ​​യ്യേ​​ണ്ടി വ​​രു​​ന്നു. സാ​​മൂ​​ഹി​​ക സു​​ര​​ക്ഷാ ആ​​നു​​കൂ​​ല്യ​​ങ്ങ​​ളു​​ടെ​​യും ശ​​ന്പ​​ള​​ത്തോ​​ടു കൂ​​ടി​​യ അ​​വ​​ധി​​യു​​ടെ​​യും അ​​ഭാ​​വം തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കി​​ട​​യി​​ൽ വ​​ലി​​യ അ​​തൃ​​പ്തി​​ക്കു കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. മെ​​ച്ച​​പ്പെ​​ട്ട വേ​​ത​​ന​​വും സു​​ര​​ക്ഷി​​ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും ആ​​വ​​ശ്യ​​പ്പെ​​ട്ട് ര​​ണ്ട് ല​​ക്ഷ​​ത്തോ​​ളം ഗി​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് അ​​ടു​​ത്തി​​ടെ സ​​മ​​ര​​രം​​ഗ​​ത്തി​​റ​​ങ്ങി​​യ​​ത്.

തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ കു​​റ​​വ് പ്ലാ​​റ്റ്ഫോ​​മു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ സ​​മ്മ​​ർ​​ദ​​മു​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്. ഉ​​യ​​ർ​​ന്ന പേ​​ഒൗ​​ട്ടു​​ക​​ൾ തൊ​​ഴി​​ലാ​​ളി​​ക​​ളെ നി​​ല​​നി​​ർ​​ത്താ​​ൻ സ​​ഹാ​​യി​​ക്കു​​മെ​​ങ്കി​​ലും ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധ​​ന കാ​​ര​​ണം ഇ​​ൻ​​സെ​​ന്‍റീ​​വ് വ​​ർ​​ധ​​ന 5-10% വ​​രെ​​യാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി. എ​​ന്നാ​​ൽ ഇ​​ത് മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ന​​ല്കി​​യ 15 ശ​​ത​​മാ​​ന​​ത്തേ​​ക്കാ​​ൾ കു​​റ​​വാ​​ണ്. വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ച്ചെ​​ല​​വ് 10 മി​​നി​​റ്റ് ഡെ​​ലി​​വ​​റി മോ​​ഡ​​ലു​​ക​​ളു​​ടെ നി​​ല​​നി​​ൽ​​പ്പി​​നെ​​ത്ത​​ന്നെ ഭീ​​ഷ​​ണി​​യാ​​ക്കു​​ന്നു. ഇ​​ത്ത​​രം സേ​​വ​​ന​​ങ്ങ​​ൾ പ്ര​​ധാ​​ന​​മാ​​യും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ശ​​ക്ത​​മാ​​യി ശൃം​​ഖ​​ല​​യെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്.

35-50% വ​​രെ പ്ലാ​​റ്റ്ഫോം ഫീ​​സാ​​യി ന​​ൽ​​കു​​ന്ന ഡി2​​സി (ഡ​​യ​​റ​​ക്ട് ടു ​​ക​​ണ്‍​സ്യൂ​​മ​​ർ) ബ്രാ​​ൻ​​ഡു​​ക​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം, ഡെ​​ലി​​വ​​റി​​യി​​ലു​​ണ്ടാ​​കു​​ന്ന കാ​​ല​​താ​​മ​​സം ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ വി​​ശ്വ​​സ്ത​​ത​​യെ​​യും വി​​ല്പ​​ന​​യെ​​യും കാ​​ര്യ​​മാ​​യി ബാ​​ധി​​ക്കും.

2024-ലെ ​​ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഇ-​​ഗ്രോ​​സ​​റി ഓ​​ർ​​ഡ​​റു​​ക​​ളു​​ടെ മൂ​​ന്നി​​ൽ ര​​ണ്ട് ഭാ​​ഗ​​വും ക്വി​​ക്ക് കൊ​​മേ​​ഴ്സ് വ​​ഴി ന​​ട​​ന്ന​​തി​​നാ​​ൽ, നി​​ല​​വി​​ലെ ത​​ട​​സ​​ങ്ങ​​ൾ ഇ​​ത്ത​​രം പ്ലാ​​റ്റ്ഫോ​​മു​​ക​​ളെ മാ​​ത്രം ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​യ്ക്കാ​​നും വി​​ത​​ര​​ണ ശൃം​​ഖ​​ല​​യി​​ൽ മാ​​റ്റ​​ങ്ങ​​ൾ കൊ​​ണ്ടു​​വ​​രാ​​നും ബ്രാ​​ൻ​​ഡു​​ക​​ളെ പ്രേ​​രി​​പ്പി​​ച്ചേ​​ക്കാം.

Business

ഇന്ധനക്ഷാമം; വിമാന ടിക്കറ്റ് നിരക്ക് വർധിക്കും

കോ​ട്ട​യം: പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍ഷം തു​ട​ര്‍ന്നാ​ല്‍ ഇ​ന്ത്യ​ന്‍ വി​മാ​ന​ങ്ങ​ളു​ടെ പ​റ​ക്ക​ല്‍ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ നി​ലച്ചേക്കും. അ​റു​പ​തു ദി​വ​സ​ത്തെ ഏ​വി​യേ​ഷ​ന്‍ ട​ര്‍ബൈ​ന്‍ ഫ്യു​വ​ല്‍ (വി​മാ​ന ഇ​ന്ധ​നം) മാ​ത്ര​മാ​ണ് ക​രു​ത​ലെ​ന്നി​രി​ക്കെ ടി​ക്ക​റ്റ് നി​ര​ക്കി​ലും വ​ലി​യ വ​ര്‍ധ​ന​വു​ണ്ടാ​കും.

ഇ​ന്ധ​ന​വി​ല കൂ​ടി​യ​തി​നാ​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ വി​മാ​ന ഇ​ന്ധ​ന​ത്തി​നു ചു​മ​ത്തു​ന്ന നി​കു​തി ഏ​കീ​ക​രി​ക്കാ​ന്‍ വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം ഫ്യൂ​വ​ല്‍ ക​മ്പ​നി​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. നി​ല​വി​ല്‍ ഇ​ത് ഉ​ത്ത​ര്‍പ്ര​ദേ​ശി​ല്‍ ഒ​രു ശ​ത​മാ​ന​വും ഡ​ല്‍ഹി​യി​ല്‍ 25 ശ​ത​മാ​ന​മാ​ണ്. പ​ശ്ചി​മേ​ഷ്യ​യിലെ‍ യു​ദ്ധ​ത്തെ​ത്തു​ട​ര്‍ന്ന് വി​മാ​ന ഇ​ന്ധ​ന​വി​ല ഇ​ര​ട്ടി​യാ​യി.

ഫെ​ബ്രു​വ​രി 27ന് ​വീ​പ്പ​യ്ക്ക് 99.40 ഡോ​ള​ര്‍ ആ​യി​രു​ന്ന​ത് നി​ല​വി​ല്‍ 195.19 ഡോ​ള​റാ​യി. ഇ​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്ക്‍ 40 ശ​ത​മാ​നം വ​രെ വ​ര്‍ധി​ച്ചു. ഡ​ല്‍ഹി​യി​ല്‍ വി​മാ​ന ഇ​ന്ധ​ന​വി​ല കി​ലോ ലി​റ്റ​റി​ന് 2.07 ല​ക്ഷ​ത്തി​ലെ​ത്തി റി​ക്കാ​ര്‍ഡി​ട്ടു.​ വി​മാ​ന ഇ​ന്ധ​ന​ത്തി​ന് ലോ​ക​ത്തുത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ.

റ​ഷ്യ- യു​ക്രെ​യ്ന്‍ യു​ദ്ധം തുടങ്ങിയ കാ​ല​ത്താ​യി​രു​ന്നു മു​ന്‍പ് വ​ലി​യ തോ​തി​ല്‍ വി​ല വ​ര്‍ധി​ച്ച​ത്. ഇ​ന്‍ഡി​ഗോ, സ്‌​പൈ​സ് ജെ​റ്റ്, ആ​കാ​ശ എ​യ​ര്‍ തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍ക്ക് ന​ഷ്ടം ഏ​റി​യ​തോ​ടെ ആ​ഭ്യ​ന്ത​ര സ​ര്‍വീ​സ് തു​ട​രു​ക ദു​ഷ്‌​ക​ര​മാ​യി. ഗ​ള്‍ഫ് സെ​ക്ട​റി​ലു​ള്‍പ്പെ​ടെ ഒ​ട്ടേ​റെ സ​ര്‍വീ​സു​ക​ള്‍ റ​ദ്ദാ​ക്ക​പ്പെ​ട്ട​ത് വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ക്ക് വ​ന്‍ ന​ഷ്ട​മു​ണ്ടാ​ക്കി​ട്ടു​ണ്ട്.

ഹോ​ര്‍മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തും ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ലെ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​വും കാ​ര​ണം പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ വി​മാ​ന ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.

ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്രാ​ച്ചെ​ല​വ് കു​ത്ത​നെ ഉ​യ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ മ​ന്ത്രാ​ല​യ​വു​മാ​യി ആ​ലോ​ചി​ച്ച് പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ 25 ശ​ത​മാ​നം വ​ര്‍ധ​ന​വ് മാ​ത്ര​മേ എ​യ​ര്‍ലൈ​നു​ക​ള്‍ക്ക് കൈ​മാ​റി​യി​ട്ടു​ള്ളൂ. എ​ന്നാ​ല്‍ അ​ന്താരാ​ഷ്ട്ര റൂ​ട്ടു​ക​ളി​ല്‍ വി​ദേ​ശ​ങ്ങ​ളി​ല്‍ ന​ല്‍കു​ന്ന​തി​ന് തു​ല്യ​മാ​യ വി​ല ന​ല്‍കേ​ണ്ടി​വ​രും. ഇ​ന്ത്യ​ന്‍ യാ​ത്രാ​വി​മാ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ച്ചെ​ല​വി​ന്‍റെ 45 ശ​ത​മാ​ന​വും വി​മാ​ന ഇ​ന്ധ​ന​ത്തി​നാ​ണ്.

നി​ര​ക്ക് വ​ര്‍ധി​ക്കു​ന്ന തോ​തി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​കു​മ്പോ​ള്‍ ന​ഷ്ടം ഇ​ര​ട്ടി​യാ​കും. യാ​ത്ര​ക്കാ​ര്‍ കു​റ​വു​ള്ള സ​ര്‍വീ​സു​ക​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി നി​റു​ത്തി​വ​യ്ക്കാ​ന്‍ വിമാ​ന ക​മ്പ​നി​ക​ള്‍ നി​ര്‍ബ​ന്ധി​ത​രാ​യേ​ക്കും.

ഇ​ന്ധ​ന​വി​ല വ​ര്‍ധ​ന​വി​നു പു​റ​മെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന നൂ​റു ക​ണ​ക്കി​ന് വി​മാ​ന​ങ്ങ​ള്‍, ബ​ദ​ല്‍ റൂ​ട്ടു​ക​ളി​ലെ അ​ധി​ക ദൂ​രം പ​റ​ക്ക​ല്‍ എ​ന്നി​വ​മൂ​ല​മു​ണ്ടാ​കു​ന്ന ന​ഷ്ട​വും ക​മ്പ​നി​ക​ള്‍ക്ക് ബാ​ധ്യ​ത​യാ​ണ്. ഇ​തി​നോ​ട​കം അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും വി​മാ​ന സ​ര്‍വീ​സു​ക​ള്‍ വ​ലി​യ തോ​തി​ല്‍ വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്.

District News

കു​ടി​വെ​ള്ള​ക്ഷാ​മം​: വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രെ ഉ​പ​രോ​ധി​ച്ചു

വെ​ച്ചൂ​ർ: വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ളക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്കം വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീവ് എ​ൻജിനി​യ​ർ, അ​സി​സ്റ്റന്‍റ് എ​ൻജി​നി​യ​ർ എ​ന്നി​വ​രെ ഉ​പ​രോ​ധി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ളം ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​സി​സ്റ്റന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജി​നി​യ​ർ എ​ൻ. നൂ​ർ​ജ​ഹാ​ൻ ഉ​റ​പ്പ് ന​ല്കി​യ​തി​നെത്തു​ട​ർ​ന്ന് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.
ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളി​ലും ഏ​ക​ദേ​ശം 10 ,12 ദി​വ​സം കൂ​ടു​മ്പോ​ഴാ​ണ് കു​ടി​വെ​ള്ളം കി​ട്ടു​ന്ന​തെ​ന്ന് ഭ​ര​ണസ​മി​തി​യം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ​ല പ്രാ​വശ്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ലാ​ണ് സ​മ​രം ന​ട​ത്തി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​ അ​ജി പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​ഡി.​ ഗീ​ത, മോ​ഹ​ൻ​ദാ​സ് വെ​ച്ചൂ​ർ, എ​സ്.​ മ​നോ​ജ് കു​മാ​ർ, ഇ.​എം. അ​മ​ലേ​ന്ദു എ​ന്നി​വ​ർ ഉ​പ​രോ​ധസ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Business

രാജ്യത്ത് ഊർജക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ, എ​​​ൽ​​​പി​​​ജി ക്ഷാ​​​മ​​​മി​​​ല്ലെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ചു കേ​​​ന്ദ്രം. ഊ​​​ർ​​​ജ​​​വി​​​ത​​​ര​​​ണ സാ​​​ഹ​​​ച​​​ര്യം പൂ​​​ർ​​​ണ​​​മാ​​​യും സു​​​ര​​​ക്ഷി​​​ത​​​വും നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​വു​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം, പ്ര​​​കൃ​​​തി​​​വാ​​​ത​​​ക മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

എ​​​ല്ലാ റീ​​​ട്ടെ​​​യി​​​ൽ ഇ​​​ന്ധ​​​ന ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ലും ആ​​​വ​​​ശ്യ​​​ത്തി​​​നു സ്റ്റോ​​​ക്കു​​​ണ്ടെ​​​ന്നും പ​​​രി​​​ഭ്രാ​​​ന്തി സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മ​​​നഃ​​​പൂ​​​ർ​​​വം ന​​​ട​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ വീ​​​ഴ​​​രു​​​തെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

“ലോ​​​ക​​​ത്തി​​​ലെ നാ​​​ലാ​​​മ​​​ത്തെ വ​​​ലി​​​യ റി​​​ഫൈ​​​ന​​​റും അ​​​ഞ്ചാ​​​മ​​​ത്തെ വ​​​ലി​​​യ പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​വു​​​മാ​​​ണ് ഇ​​​ന്ത്യ. 150ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​ന്ത്യ ശു​​​ദ്ധീ​​​ക​​​രി​​​ച്ച ഇ​​​ന്ധ​​​നം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്നു.

ലോ​​​ക​​​ത്തി​​​ന് ഇ​​​ന്ത്യ ഒ​​​രു നെ​​​റ്റ് എ​​​ക്സ്പോ​​​ർ​​​ട്ട​​​റാ​​​യ​​​തി​​​നാ​​​ൽ (വി​​​ദേ​​​ശ​​​വ്യാ​​​പാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു വാ​​​ങ്ങു​​​ന്ന​​​തി​​​നെ​​​ക്കാ​​​ൾ അ​​​വ​​​യ്ക്കു വി​​​ൽ​​​ക്കു​​​ന്ന രാ​​​ജ്യം) ആ​​​ഭ്യ​​​ന്ത​​​ര പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ ല​​​ഭ്യ​​​ത ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി ഉ​​​റ​​​പ്പാ​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. വി​​​ത​​​ര​​​ണം റേ​​​ഷ​​​ൻ ചെ​​​യ്യാ​​​ൻ ഒ​​​രൊ​​​റ്റ ഔ​​​ട്ട‌്‌​​​ലെ​​​റ്റി​​​നോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

ചി​​​ല പ​​​ന്പു​​​ക​​​ളി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ട്ട് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങി​​​ക്കൂ​​​ട്ടു​​​ന്ന ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന ചി​​​ല തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ മൂ​​​ല​​​മാ​​​ണ്. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ എ​​​ന്തൊ​​​ക്കെ സം​​​ഭ​​​വി​​​ച്ചാ​​​ലും എ​​​ല്ലാ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കും ഏ​​​ക​​​ദേ​​​ശം ര​​​ണ്ടു മാ​​​സ​​​ത്തെ സ്ഥി​​​ര​​​മാ​​​യ വി​​​ത​​​ര​​​ണം ല​​​ഭ്യ​​​മാ​​​ണ്.

അ​​​ടു​​​ത്ത ര​​​ണ്ടു മാ​​​സ​​​ത്തെ ക്രൂ​​​ഡ് സം​​​ഭ​​​ര​​​ണ​​​വും ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.”-​​​മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി. അ​​​വ​​​ശ്യ​​​സാ​​​ധ​​​ന ല​​​ഭ്യ​​​ത​​​യെ സം​​​ബ​​​ന്ധി​​​ച്ചു തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ വി​​​മു​​​ഖ​​​ത കാ​​​ട്ടി​​​ല്ലെ​​​ന്നും കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

Kerala

എ​ൽ​പി​ജി ക്ഷാ​മം: ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ തീ​യി​ല്ലാ​ത്ത പാ​ച​ക​ത്തി​ന് റെ​യി​ൽ​വേ അ​നു​മ​തി

കൊല്ലം: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് എ​ൽ​പി​ജി​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ, ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലെ പാ​ൻ​ട്രി കാ​റു​ക​ളി​ൽ പാ​ച​കം ചെ​യ്യാ​ൻ റെ​യി​ൽ​വേ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി. യു​എ​സ്-​ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം മൂ​ലം ഗ്യാ​സ് വി​ത​ര​ണ​ത്തി​ലു​ണ്ടാ​യ ത​ട​സം ഐ​ആ​ർ​സി​ടി​സി വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തെ ബാ​ധി​ച്ച​തി​നാ​ലാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി.

സാ​ധാ​ര​ണ​യാ​യി പാ​ൻ​ട്രി കാ​റു​ക​ൾ​ക്കു​ള്ളി​ൽ പാ​ച​കം ചെ​യ്യാ​ൻ അ​നു​വാ​ദ​മി​ല്ലെ​ങ്കി​ലും, യാ​ത്ര​ക്കാ​ർ​ക്ക് ശു​ദ്ധ​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ "പ്ര​ത്യേ​ക കേ​സ്' ആ​യി ഇ​ത് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പാ​ൻ​ട്രി കാ​റു​ക​ളി​ൽ തീ ​ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്.

പ​ക​രം ഇ​ൻ​ഡ​ക്ഷ​ൻ സ്റ്റൗ, ​മൈ​ക്രോ​വേ​വ് ഓ​വ​ൻ തു​ട​ങ്ങി​യ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ചാ​യ, ല​ഘു​ഭ​ക്ഷ​ണം, ല​ളി​ത​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ ത​യാ​റാ​ക്കാം. മും​ബൈ​യി​ൽ നി​ന്ന് ഡ​ൽ​ഹി, ഹൗ​റ, ചെ​ന്നൈ, ബ​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​റി​ല​ധി​കം യാ​ത്രാ ദൈ​ർ​ഘ്യ​മു​ള്ള ട്രെ​യി​നു​ക​ൾ​ക്കാ​ണ് ഈ ​അ​നു​മ​തി ബാ​ധ​ക​മാ​കു​ക.

നി​ല​വി​ൽ പു​റ​ത്തെ അ​ടു​ക്ക​ള​ക​ളി​ൽ നി​ന്ന് പാ​കം ചെ​യ്ത് എ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണം വീ​ണ്ടും ചൂ​ടാ​ക്കി ന​ൽ​കു​ന്ന​തി​നെ​തി​രേ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ വാ​ങ്ങി ട്രെ​യി​നി​ൽ വ​ച്ച് ത​ന്നെ ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ ക​രാ​റു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

അ​തേ​സ​മ​യം, പാ​ൻ​ട്രി കാ​റു​ക​ൾ ഇ​ല്ലാ​ത്ത വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളി​ൽ പ​ഴ​യ രീ​തി​യി​ൽ ത​ന്നെ തു​ട​രും. ഭാ​വി​യി​ൽ 60 ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​ന്ന തീ​യി​ല്ലാ​ത്ത ആ​ധു​നി​ക പാ​ൻ​ട്രി കാ​റു​ക​ൾ വ്യാ​പ​ക​മാ​ക്കാ​നും റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഇ​തി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ളും പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ധി​കൃ​ത​ർ ഇ​തി​ന​കം ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.

District News

പാചകവാതക ക്ഷാമം: മു​ന​മ്പം-​മു​രു​ക്കും​പാ​ടം മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല ഭാ​ഗി​ക​മാ​യി സ്തം​ഭി​ച്ചു

വൈ​പ്പി​ൻ: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ച​ക​വാ​ത​ക​ത്തി​നു ക്ഷാ​മം നേ​രി​ട്ട​തോ​ടെ മു​ന​മ്പം - മു​രു​ക്കും​പാ​ടം മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല ഭാ​ഗിക​മാ​യി സ്തം​ഭി​ച്ചു. 70 ശ​ത​മാ​ന​ത്തോ​ളം ബോ​ട്ടു​ക​ളും തീരത്ത് കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. പു​ല​ർ​ച്ചെ പോ​യി വൈ​കു​ന്നേ​ര​ത്തോ​ടെ തീ​ര​മ​ണ​യു​ന്ന ചെ​റി​യ ബോ​ട്ടു​ക​ളും പാ​ച​ക​വാ​ത​കം സ്റ്റോ​ക്കു​ള്ള ഏ​താ​നും വ​ലി​യ ബോ​ട്ടു​ക​ളും മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​ത്.

പാ​ച​ക​വാ​ത​കം തീ​രു​ന്ന മു​റ​യ്ക്ക് ഈ ​വ​ലി​യ ബോ​ട്ടു​ക​ളും തീരത്ത് കെ​ട്ടും. ചെ​റി​യ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ ആ​ക​ട്ടെ വീ​ട്ടി​ൽ നി​ന്ന് ഭ​ക്ഷ​ണ​പ്പൊ​തി​യു​മാ​യി എ​ത്തി​യാ​ണ് ക​ട​ലി​ലേ​ക്ക് പോ​കു​ന്ന​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ മ​ണ്ണെ​ണ്ണ സ്റ്റൗ​വ് ആ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് . എ​ന്നാ​ൽ പി​ൽ​ക്കാ​ല​ത്ത് പാ​ച​ക​വാ​ത​കം വ്യാ​പ​ക​മാ​യ​തും മ​ണ്ണെ​ണ്ണ ല​ഭി​ക്കാ​തെ​വ​ന്ന​തോ​ടും​കൂ​ടെ​യാ​ണ് ബോ​ട്ടു​ക​ൾ പാ​ച​ക​വാ​ത​ക​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്. പാ​ച​ക​വാ​ത​കം കി​ട്ടാ​തെ വ​ന്ന​തോ​ടെ മ​ത്സ്യ മേ​ഖ​ല​യി​ലെ മി​ക്ക ഹോ​ട്ട​ലു​ക​ളും പൂ​ട്ടി. പ്ര​തി​സ​ന്ധി മൂ​ർ​ച്ഛി​ച്ച​തോ​ടെ മ​ത്സ്യ മേ​ഖ​ല​യി​ലു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും സ്ഥ​ലം​വി​ട്ടു തു​ട​ങ്ങി.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളും സ്തം​ഭി​ക്കു​മെ​ന്നാ​ണ് മ​ത്സ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യ മേ​ഖ​ല​യി​ലേ​ക്ക് പ്ര​ത്യേ​കം ക്വാ​ട്ട അ​നു​വ​ദി​ച്ച് പാ​ച​ക​വാ​ത​കം എ​ത്തി​ക്ക​ണ​മെ​ന്ന് മു​ന​മ്പം ഫി​ഷിം​ഗ് ബോ​ട്ട് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ബി. രാ​ജീ​വ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​ബി​ർ ബാ​വ എ​ന്നി​വ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പാ​ച​ക​വാ​ത​ക ക്ഷാ​മം; ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​റി​ന് ഡി​മാ​ന്‍റേ​റു​ന്നു, വി​റ​ക് വി​പ​ണി​യും സ​ജീ​വം

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​റി​ന് വി​പ​ണ​യി​ല്‍ വ​ന്‍ ഡി​മാ​ന്‍റ്. ഹോം ​അ​പ്ല​യ​ന്‍​സ് ഷോ​പ്പു​ക​ളി​ല്‍ ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​ര്‍ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ലേ​ക്കു മാ​ത്ര​മ​ല്ല, ഹോ​ട്ട​ലു​ക​ളി​ലേ​ക്കും കു​ക്ക​റു​ക​ള്‍ വാ​ങ്ങു​ന്നു​ണ്ട്. ആ​വ​ശ്യ​ക്കാ​ര്‍ പൊ​തു​വേ കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ ഈ ​ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ്റ്റോ​ക്ക് ക​ട​ക​ളി​ല്‍ കു​റ​വാ​യി​രു​ന്നു. 1,200 രൂ​പ മു​ത​ലു​ള്ള ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​റു​ക​ള്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്. 1,800 മു​ത​ല്‍ 2,500 രൂ​പ വ​രെ​യു​ള്ള മോ​ഡ​ലു​ക​ളാ​ണ് കൂ​ടു​ത​ലാ​യി വി​റ്റു​പോ​കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​ര്‍. ഇ-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​റു​ക​ളു​ടെ വി​ല്‍​പ​ന കു​തി​ച്ചു​യ​രു​ക​യാ​ണ്.

ഒ​പ്പം വി​റ​ക് വി​പ​ണി​യും സ​ജീ​വ​മാ​ണ്. വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ത്തി​നി​ടെ വി​റ​കി​ന്‍റെ വി​ല ട​ണ്ണി​ന് 1000 മു​ത​ല്‍ 1500 വ​രെ വ​ര്‍​ധി​ച്ച​താ​യി ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. വ​ന്‍​കി​ട ഹോ​ട്ട​ലു​ക​ള്‍ വി​റ​ക് വാ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പ്രാ​ദേ​ശി​ക വി​പ​ണി​യി​ല്‍ ല​ഭ്യ​ത കു​റ​ഞ്ഞി​ട്ടു​ണ്ട്. പു​ളി​മ​ര​ത്തി​ന്‍റെ വി​റ​ക് ട​ണ്ണി​ന് 5000 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 6000 രൂ​പ​യാ​യി. പ​ടു​വി​റ​കി​ന്‍റെ വി​ല ട​ണ്ണി​ന് 3200 രൂ​പ​യി​ല്‍​നി​ന്ന് 4200 രൂ​പ​യാ​യും റ​ബ​ര്‍ വി​റ​കി​ന്‍റെ വി​ല 4000 രൂ​പ​യി​ല്‍ നി​ന്ന് 5000 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു. വി​റ​ക് ചു​ള്ളി​യു​ടെ വി​ല​യി​ലും വ​ര്‍​ധ​ന​വു​ണ്ട്.

National

എ​ൽ​പി​ജി ക്ഷാ​മം; ഗ്യാ​സ് സി​ലി​ണ്ട​റി​നാ​യി ക്യൂ ​നി​ന്ന വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ല​ക്നൗ: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് എ​ൽ​പി​ജി ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പ​ഞ്ചാ​ബി​ലെ ബ​ർ​ണാ​ല ജി​ല്ല​യി​ൽ ഏ​ജ​ൻ​സി​ക്കു മു​ന്നി​ൽ ഗ്യാ​സ് സി​ലി​ണ്ട​റി​നാ​യി ക്യൂ ​നി​ന്ന 66 കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഭൂ​ഷ​ന്‍ കു​മാ​ർ മി​ത്ത​ലാ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്.

അ​തി​രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ 66 കാ​ര​ൻ എ​ട്ടു മു​ത​ൽ ക്യൂ​വി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ 10 ഓ​ടെ​യാ​ണ് ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു വീ​ണ​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​വി​ടെ എ​ത്തും മു​ൻ​പേ ഭൂ​ഷ​ന്‍ മ​രി​ച്ച‌ു.

Kerala

പാ​ച​ക​വാ​ത​ക ക്ഷാ​മം: ടൂ​റി​സം-​ഹോ​ട്ട​ല്‍ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്കെ​ന്ന് കെ​ടി​എം

കൊ​ച്ചി: വാ​ണി​ജ്യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മം​മൂ​ലം സം​സ്ഥാ​ന​ത്തെ ടൂ​റി​സം-​ഹോ​ട്ട​ല്‍ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്ന് കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍​ട്ട് സൊ​സൈ​റ്റി. ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി നോ​ക്കു​ന്ന​ത്. നി​ല​വി​ല്‍ പ​ല​തും പൂ​ട്ടി​യി​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

മാ​ര്‍​ച്ചി​ല്‍ പ​രീ​ക്ഷ​ക​ള്‍ ക​ഴി​ഞ്ഞ് ടൂ​റി​സം സീ​സ​ണ്‍ വീ​ണ്ടും സ​ജീ​വ​മാ​കു​മ്പോ​ള്‍ ഈ ​മേ​ഖ​ല​യ്ക്കു വ​ലി​യ വ​രു​മാ​ന ന​ഷ്‌​ടം ഉ​ണ്ടാ​കു​മെ​ന്നും കെ​ടി​എം പ്ര​സി​ഡ​ന്‍റ് ജോ​സ് പ്ര​ദീ​പ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പു​ക​യ​ടു​പ്പു​ക​ളു​ടെ ഉ​പ​യോ​ഗം ക​ഴി​വ​തും നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ആ​ഹ്വാ​നം ന​ട​പ്പാ​ക്കി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ക​ൽ​ക്ക​രി​യും മ​ണ്ണെ​ണ്ണ​യും ഉ​പ​യോ​ഗി​ക്ക​ണം; നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ൽ​പി​ജി​ക്ക് പ​ക​രം മ​റ്റ് ഇ​ന്ധ​ന​ങ്ങ​ൾ കൂ​ടി ഉ​പ​യോ​ഗി​ക്കാ​ൻ ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ന്‍റ് മേ​ഖ​ല​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ.

ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ക​ൽ​ക്ക​രി​യും മ​ണ്ണെ​ണ്ണ​യും ഉ​പ​യോ​ഗി​ക്കാ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മ​ണ്ണെ​ണ്ണ ന​ൽ​കും എ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത നി​യ​ന്ത്രി​ച്ച​തോ​ടെ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നാ​ൽ​പ​തി​നാ​യി​രം ലി​റ്റ​ർ അ​ധി​ക മ​ണ്ണെ​ണ്ണ ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ൽ​ക്ക​രി ല​ഭ്യ​ത കൂ​ടു​ത​ലാ​ക്കാ​നും ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തേ​സ​മ​യം ഗാ​ർ​ഹി​ക എ​ൽ​പി​ജി​യു​ടെ കാ​ര്യ​ത്തി​ൽ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ബു​ക്ക് ചെ​യ്ത​ശേ​ഷം സി​ലി​ണ്ട​റു​ക​ൾ ല​ഭി​ക്കാ​ൻ വൈ​കു​ന്നു എ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പൂ​ഴ്ത്തി​വെ​പ്പും ക​രി​ഞ്ച​ന്ത​യും ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​ക​യാ​ണ് കേ​ന്ദ്രം.

സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കാ​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ള്‍ ല​ഭി​ക്കാ​താ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി. കൊ​ച്ചി​യി​ല​ട​ക്കം​ത​ട്ടു​ക​ട​ക​ളൂം പൂ​ര്‍​ണ​മാ​യും പ്ര​തി​സ​ന്ധി​യി​ലാ​യി. ചി​ല ഹോ​ട്ട​ലു​ക​ള്‍ അ​ടു​പ്പ് കൂ​ട്ടി​യൂ​ള്ള പാ​ച​ക​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

 

Kerala

സം​സ്ഥാ​ന​ത്ത് എ​ല്‍​പി​ജി ക്ഷാ​മം രൂ​ക്ഷം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് എ​​​ല്‍​പി​​​ജി ക്ഷാ​​​മം രൂ​​​ക്ഷം. വാ​​​ണി​​​ജ്യ സി​​​ല​​​ണ്ട​​​റു​​​ക​​​ള്‍​ക്കു മാ​​​ത്ര​​​മ​​​ല്ല, ഗാ​​​ര്‍​ഹി​​​ക ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍​ക്കും ക​​​ടു​​​ത്ത ക്ഷാ​​​മ​​​മാ​​​ണ് നേ​​​രി​​​ടു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഒ​​​രാ​​​ഴ്ച മു​​​ന്‍​പ് ബു​​​ക്ക് ചെ​​​യ്ത സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ പോ​​​ലും ഇ​​​തു​​​വ​​​രെ ഗാ​​​ര്‍​ഹി​​​ക ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​നി​​​യും ഒ​​​രാ​​​ഴ്ചകൂ​​​ടി കാ​​​ത്തി​​​രി​​​ക്കാ​​​നാ​​​ണ് ഗ്യാ​​​സ് ഏ​​​ജ​​​ന്‍​സി​​​യി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന മ​​​റു​​​പ​​​ടി. നി​​​ല​​​വി​​​ല്‍ പ​​​ല ഏ​​​ജ​​​ന്‍​സി​​​ക​​​ളും ബു​​​ക്കിം​​​ഗ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തും നി​​​ര്‍​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ല്‍​പി​​​ജി ക്ഷാ​​​മം ക​​​ടു​​​ത്ത​​​തോ​​​ടെ പ​​​ല ഗ്യാ​​​സ് ഏ​​​ജ​​​ന്‍​സി​​​ക​​​ളി​​​ലും ബു​​​ക്കിം​​​ഗി​​​നാ​​​യി ന​​​ല്‍​കി​​​യി​​​രു​​​ന്ന ഫോ​​​ണ്‍ ന​​​മ്പ​​​രു​​​ക​​ൾ പ്ര​​​വ​​​ര്‍​ത്ത​​​ന ര​​​ഹി​​​ത​​​മാ​​​യി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ല്‍ വാ​​​ണി​​​ജ്യ-​​​ഗാ​​​ര്‍​ഹി​​​ക എ​​​ല്‍​പി​​​ജി ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്. ജി​​​ല്ല​​​യി​​​ല്‍ പ​​​ല ഹോ​​​ട്ട​​​ലു​​​ക​​​ളും അ​​​ട​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. റ​​​സ്റ്റോ​​​റ​​​ന്‍റു​​​ക​​​ളു​​​ടെ പു​​​റ​​​ത്ത് ‘ഗ്യാ​​​സ് ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ'ന്ന നോ​​​ട്ടീ​​​സു​​​ക​​​ളും പ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ല ഹോ​​​ട്ട​​​ലു​​​ക​​​ളും അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ല്‍ ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണ്. ഊ​​​ണ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന് കൂ​​​ടു​​​ത​​​ല്‍ ഇ​​​ന്ധ​​​നം വേ​​​ണ​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ ചി​​​ല റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ള്‍ ഊണ് കൊടുക്കുന്നില്ല.

ഒ​​​റ്റ​​​പ്പാത്ര​​​ത്തി​​​ല്‍ ത​​​യാ​​​റാ​​​ക്കാ​​​വു​​​ന്ന ബി​​​രി​​​യാ​​​ണി പോ​​​ലു​​​ള്ള വി​​​ഭ​​​വ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ക​​​ട​​​യു​​​ട​​​മ​​​ക​​​ള്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. പ​​​ല​​​യി​​​ട​​​ത്തും ലൈ​​​വ് കൗ​​​ണ്ട​​​റു​​​ക​​​ളും പ്ര​​​വ​​​ര്‍​ത്ത​​​നം നി​​​ര്‍​ത്തി. ബേ​​​ക്ക​​​റി​​​ക​​​ളും പ​​​ല​​​തും അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ലി​​​ന്‍റെ വ​​​ക്കി​​​ലാ​​​ണ്. രാ​​​ത്രി​​​കാ​​​ല ത​​​ട്ടു​​​ക​​​ട​​​ക​​​ളും വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യേ​​​ക്കും.

► വിറകുശേഖരണം തുടങ്ങി ◄ 

ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ പോ​​​ലും ചെ​​​റു​​​കി​​​ട ഹോ​​​ട്ട​​​ലു​​​ക​​​ള്‍ ലോ​​​ഡ് ക​​​ണ​​​ക്കി​​​നു വി​​​റ​​​കു​​​ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തും കാ​​​ണാം. ഇ​​​തു​​​വ​​​രെ വി​​​റ​​​ക​​​ടു​​​പ്പി​​​ല്‍ പാ​​​ച​​​കം ചെ​​​യ്യാ​​​തി​​​രി​​​ക്കു​​​ന്ന ഹോ​​​ട്ട​​​ലു​​​ക​​​ള്‍ പോ​​​ലും ലോ​​​ഡ് ക​​​ണ​​​ക്കി​​​നു വി​​​റ​​​കു ശേ​​​ഖ​​​രി​​​ക്കു​​​ന്നു​​​ണ്ട്. മി​​​ക്ക ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും സ്‌​​​റ്റോ​​​ക്ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ കാ​​​ലി​​​യാ​​​യി​​​ട്ട് ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി. പു​​​തി​​​യ സി​​​ലി​​​ണ്ട​​​ര്‍ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, എ​​​ന്നു കി​​​ട്ടു​​​മെ​​​ന്ന് അ​​​റി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​വു​​​മു​​​ണ്ട്. സി​​​ലി​​​ണ്ട​​​ര്‍ വി​​​ത​​​ര​​​ണം നി​​​ര്‍​ത്തി വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ത്യാ​​​വ​​​ശ്യ​​​ത്തി​​​നു മാ​​​ത്ര​​​മാ​​​യി ന​​​ല്‍​കു​​​മെ​​​ന്നു​​​മാ​​​ണ് ഏ​​​ജ​​​ന്‍​സി​​​ക​​​ളി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം.

സം​​​സ്ഥാ​​​ന​​​ത്ത് വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞ​​​തോ​​​ടെ ഹോ​​​ട്ട​​​ല്‍, റ​​​സ്റ്റ​​​റ​​​ന്‍റ്, കേ​​​റ്റ​​​റിം​​​ഗ് മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളു​​​ടെ ജീ​​​വി​​​തം ത​​​കി​​​ടം മ​​​റി​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ജോ​​​ലി ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​തും ഗു​​​രു​​​ത​​​ര പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കും. പ​​​ഴം, പ​​​ച്ച​​​ക്ക​​​റി, പ​​​ല​​​ച​​​ര​​​ക്ക്, ഇ​​​റ​​​ച്ചി, മ​​​ത്സ്യം തു​​​ട​​​ങ്ങി​​​യ വ്യാ​​​പാ​​​രമേ​​​ഖ​​​ല​​​കളെ ഇ​​​ത് നേ​​​രി​​​ട്ടു ബാ​​​ധി​​​ക്കു​​​ന്നു. ഫു​​​ഡ് ഡെ​​​ലി​​​വ​​​റി വ​​​ഴി ഉ​​​പ​​​ജീ​​​വ​​​നം ന​​​ട​​​ത്തു​​​ന്ന പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളു​​​ടെ ജീ​​​വി​​​ത​​​വും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കും.

► ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ലും തിരിച്ചടി ◄

വാ​​​ണി​​​ജ്യമേ​​​ഖ​​​ലാ സ്തം​​​ഭി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ലും തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വി​​​മാ​​​ന സ​​​ര്‍​വീ​​​സു​​​ക​​​ള്‍ മു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ഒ​​​ട്ടേ​​​റെ വി​​​ദേ​​​ശ വി​​​നോ​​​ദസ​​​ഞ്ചാ​​​രി​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ടൂ​​​റി​​​സം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ത​​​ങ്ങു​​​ന്ന​​​ത്.

വി​​​വാ​​​ഹ​​​ങ്ങ​​​ള്‍ പോ​​​ലു​​​ള്ള ച​​​ടു​​​ങ്ങു​​​ക​​​ള്‍​ക്ക് ഹാ​​​ളു​​​ക​​​ളും ഹോ​​​ട്ട​​​ലു​​​ക​​​ളും ബു​​​ക്ക് ചെ​​​യ്ത​​​വ​​​രും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ്. മി​​​ക്ക കേ​​​റ്റ​​​റിം​​​ഗ് യൂ​​​ണി​​​റ്റു​​​ക​​​ളും ഗ്യാ​​​സ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പാ​​​ച​​​കം ചെ​​​യ്യു​​​ന്ന​​​വ​​​രാ​​​ണ്. ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​വ​​​സ്ഥ തു​​​ട​​​ര്‍​ന്നാ​​​ല്‍ ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണു​​​ണ്ടാ​​​കു​​​ക.

ഗാ​​​ര്‍​ഹി​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന​​​റി​​​യാ​​​ന്‍ താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ​​​്ക്വാ​​​ഡു​​​ക​​​ള്‍ രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ അ​​​ധി​​​ക​​​മാ​​​യി സ്‌​​​റ്റോ​​​ക്ക് ചെ​​​യ്തു സൂ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം ആ​​​ശു​​​പ​​​ത്രി കാ​​​ന്‍റീ​​​നു​​​ക​​​ള്‍ പോ​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ കൃ​​​ത്യ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് ഗ്യാ​​​സ് ഏ​​​ജ​​​ന്‍​സി​​​ക​​​ളി​​​ല്‍നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം.

 

Kerala

പാ​​​ച​​​ക​​​വാ​​​ത​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ൾ ആ​​​ശ​​​ങ്ക​​​യി​​​ൽ

കൊ​​​ച്ചി: ‘ഹോ​​​ട്ട​​​ലൊ​​​ന്നു​​​മ​​​ല്ല​​​ല്ലോ... അ​​​ങ്ങ​​​നെ​​​യ​​​ങ്ങ് അ​​​ട​​​ച്ചി​​​ടാ​​​നൊ​​​ന്നും പ​​​റ്റി​​​ല്ല​​​ല്ലോ....! ഞ​​​ങ്ങ​​​ളു​​​ടെ ബു​​​ദ്ധി​​​മു​​​ട്ട് അ​​​ധി​​​കാ​​​രി​​​ക​​​ൾ കാ​​​ണ​​​ണം, പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്ക​​​ണം’- മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ൽ നൂ​​​റി​​​ല​​​ധി​​​കം അ​​​ന്തേ​​​വാ​​​സി​​​ക​​​ളു​​​ള്ള അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ, സ്ഥാ​​​പ​​​ന​​​ത്തി​​​ലെ കാ​​​ലി​​​യാ​​​യ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. പാ​​​ച​​​ക​​​വാ​​​ത​​​ക ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​കു​​​മ്പോ​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കു​​​ന്ന​​​ത് സം​​​സ്ഥാ​​​ന​​​ത്തെ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ൾ​​​ക്കൂ​​​ടി​​​യാ​​​ണ്.

ഓ​​​ർ​​​ഫ​​​നേ​​​ജ് ക​​​ൺ​​​ട്രോ​​​ൾ ബോ​​​ർ​​​ഡി​​​നു കീ​​​ഴി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള 1700 അ​​​ഗ​​​തി​​​മ​​​ന്ദി​​​ര, ക്ഷേ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​ത്. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ, അ​​​നാ​​​ഥ​​​ർ, നി​​​രാ​​​ലം​​​ബ​​​രാ​​​യ വ​​​യോ​​​ധി​​​ക​​​ർ, മാ​​​റാ​​​രോ​​​ഗി​​​ക​​​ൾ എ​​​ന്നി​​​വ​​​രെ​​​യെ​​​ല്ലാം ഈ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. ശ​​​രാ​​​ശ​​​രി 30മു​​​ത​​​ൽ 100 വ​​​രെ അ​​​ന്തേ​​​വാ​​​സി​​​ക​​​ളു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് ഏ​​​റെ​​​യും.

പാ​​​ച​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ധാ​​​ന​​​മാ​​​യും എ​​​ൽ​​​പി​​​ജി​​​യാ​​​ണ് ഇ​​​വി​​​ടെ​​​യെ​​​ല്ലാം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. 50 പേ​​​രു​​​ള്ള സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​മാ​​​സം ശ​​​രാ​​​ശ​​​രി അ​​​ഞ്ചു സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്.

ഭൂ​​​രി​​​ഭാ​​​ഗം അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലും നി​​​ല​​​വി​​​ലു​​​ള്ള എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ തീ​​​രു​​​ന്ന സ്ഥി​​​തി​​​യി​​​ലാ​​​ണെ​​​ന്നു സം​​​സ്ഥാ​​​ന ഓ​​​ർ​​​ഫ​​​നേ​​​ജ് ക​​​ൺ​​​ട്രോ​​​ൾ ബോ​​​ർ​​​ഡ് അം​​​ഗ​​​വും ഓ​​​ർ​​​ഫ​​​നേ​​​ജ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ഫാ. ​​​റോ​​​യ് മാ​​​ത്യു വ​​​ട​​​ക്കേ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കൃ​​​ത​​​ർ പ​​​രി​​​ഹാ​​​ര​​​മാ​​​ർ​​​ഗം തേ​​​ടി നി​​​ര​​​ന്ത​​​രം ബ​​​ന്ധ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. പാ​​​ച​​​ക​​​വാ​​​ത​​​ക ക്ഷാ​​​മം നീ​​​ളു​​​ന്ന സ്ഥി​​​തി​​​യി​​​ൽ‌ അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളെ​​​ല്ലാം ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ്. സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​നൊ​​​പ്പം വി​​​റ​​​ക​​​ടു​​​പ്പും ബ​​​യോ​​​ഗ്യാ​​​സും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ത​​​ത്കാ​​​ലം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്ല. പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ൾ​​​ക്ക് ഗ്യാ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ഒ​​​രു പ​​​രി​​​ഗ​​​ണ​​​ന​​​യും ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്ന് ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്.

Kerala

പാ​ച​ക​വാ​ത​ക ക്ഷാ​മം: സി​യാ​ലി​നെ ബാ​ധി​ച്ചി​ട്ടി​ല്ല, കൊ​ച്ചി​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്നു

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു റ​ദ്ദാ​ക്കി​യി​ട്ടു​ണ്ടെ​ങ്ക​ലും പാ​ച​ക​വാ​ത​ക ക്ഷാ​മം വി​മാ​ന​ത്താ​വ​ള​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് സി​യാ​ൽ അ​റി​യി​ച്ചു.

ഇ​ന്ധ​ന​ക്ഷാ​മ​വും പാ​ച​ക​വാ​ത​ക ക്ഷാ​മ​വും വി​മാ​ന​ത്താ​വ​ള​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് സി​യാ​ൽ പി​ആ​ർ​ഒ ജ​യ​ൻ ‘ദീ​പി​ക ഓ​ൺ​ലൈ​നി’​നോ​ട് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ കൊ​ച്ചി​യി​ലെ മി​ക്ക ഹോ​ട്ട​ലു​ക​ളും അ​ടി​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്.

അ​തേ​സ​മ​യം, നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 61 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഷാ​ർ​ജ, ദു​ബാ​യ്, അ​ബു​ദാ​ബി, മ​സ്‌​ക​റ്റ്‌, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കൊ​ച്ചി​യി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തും. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളും കൊ​ച്ചി​യി​ൽ എ​ത്തു​ന്നു​ണ്ട്. ദോ​ഹ​യി​ൽ നി​ന്നു​ള്ള എ​ട്ടു വി​മാ​ന​ങ്ങ​ളും ദോ​ഹ​യി​ലേ​ക്കു​ള്ള ഏ​ഴ് വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ദോ​ഹ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ക്കു​ന്നി​ല്ല.

കു​വൈ​റ്റി​ൽ നി​ന്നു​ള്ള നാ​ലു വി​മാ​ന​ങ്ങ​ളും റ​ദ്ദു ചെ​യ്തു‌​വെ​ങ്കി​ലും കൊ​ച്ചി​യി​ൽ നി​ന്നും കു​വൈ​റ്റി​ലേ​ക്ക് ഒ​രു വി​മാ​നം യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്.

Kerala

പാ​ച​ക​വാ​ത​ക ക്ഷാ​മം: ഇ​ന്‍ഡ​ക്‌ഷ​ന്‍ കു​ക്ക​റി​ന് ഡി​മാ​ൻഡ്

തൊ​​ടു​​പു​​ഴ: സം​​സ്ഥാ​​ന​​ത്ത് പാ​​ച​​ക​​വാ​​ത​​ക​​ത്തി​​ന് ക്ഷാ​​മം നേ​​രി​​ട്ടു​​തു​​ട​​ങ്ങി​​യ​​തോ​​ടെ ബ​​ദ​​ല്‍മാ​​ര്‍ഗ​​ങ്ങ​​ള്‍ തേ​​ടു​​ക​​യാ​​ണ് ജ​​ന​​ങ്ങ​​ള്‍.

വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ച്ച് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ഇ​​ന്‍ഡ​​ക‌്ഷ​​ന്‍ കു​​ക്ക​​റി​​ന് ആ​​വ​​ശ്യ​​ക്കാ​​ര്‍ വ​​ര്‍ധി​​ച്ചു. ഇ​​ന്ന​​ലെ തൊ​​ടു​​പു​​ഴ ടൗ​​ണി​​ല്‍ മാ​​ത്രം 100 ഇ​​ന്‍ഡ​​ക‌്ഷ​​ന്‍ കു​​ക്ക​​റു​​ക​​ളു​​ടെ ഓ​​ര്‍ഡ​​റാ​​ണ് ഡീ​​ല​​ര്‍മാ​​ര്‍ക്ക് ല​​ഭി​​ച്ച​​ത്.

പ​​ല​​വീ​​ടു​​ക​​ളി​​ലും പാ​​ച​​കം ഇ​​ന്‍ഡ​​ക‌്ഷ​​ന്‍ കു​​ക്ക​​റി​​ലേ​​ക്കു മാ​​റ്റി​​ക​​ഴി​​ഞ്ഞു. അ​​തേസ​​മ​​യം വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ ഇ​​ന്‍ഡ​​ക‌്ഷ​​ന്‍ കു​​ക്ക​​റി​​ന്‍റെ വി​​ല്പ​​ന​​യി​​ല്‍ കാ​​ര്യ​​മാ​​യ വ​​ര്‍ധ​​ന​​വി​​ല്ലെ​​ന്നും ഓ​​ഫ് സീ​​സ​​ണാ​​യ​​തി​​നാ​​ല്‍ വി​​ല്പ​​ന വ​​ര്‍ധി​​പ്പി​​ക്കാ​​ന്‍ ക​​മ്പ​​നി​​ക​​ളു​​ടെ വി​​ല്പ​​ന വി​​ഭാ​​ഗം ത​​ന്ത്രം മെ​​ന​​യു​​ക​​യാ​​ണെ​​ന്ന ആ​​ക്ഷേ​​പ​​വും ഉ​​യ​​രു​​ന്നു​​ണ്ട്.

നി​​ല​​വി​​ലു​​ള്ള സ്റ്റോ​​ക്ക് തീ​​ര്‍ന്നാ​​ല്‍ ഉ​​ത്പാ​​ദ​​ന​​ത്തി​​ന് കാ​​ല​​താ​​മ​​സ​​മു​​ണ്ടാ​​കു​​മെ​​ന്നും അ​​തി​​നാ​​ല്‍ ആ​​വ​​ശ്യ​​ത്തി​​നു​​ള്ള​​ത് നേ​​ര​​ത്തേ എ​​ടു​​ത്ത് സൂ​​ക്ഷി​​ക്ക​​ണ​​മെ​​ന്നും നി​​ര്‍ദേ​​ശി​​ച്ച് ഡീ​​ല​​ര്‍മാ​​ര്‍ക്ക് ക​​മ്പ​​നി​​ക​​ള്‍ സ​​ന്ദേ​​ശം ന​​ല്‍കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തേത്തു​​ട​​ര്‍ന്ന് പ​​ല ​​വ്യാ​​പാ​​രസ്ഥാ​​പ​​ന​​ങ്ങ​​ളും ഐ​​റ്റം കൂ​​ടു​​ത​​ലാ​​യി സ്റ്റോ​​ക്ക്‌​​ ചെ​​യ്യാ​​ന്‍ താ​​ത്പ​​ര്യം കാ​​ണി​​ച്ച​​താ​​ണ് ഡി​​മാ​​ൻ​ഡ് വ​​ര്‍ധി​​ക്കാ​​ന്‍ കാ​​ര​​ണ​​മെ​​ന്നും പ​​റ​​യ​​പ്പെ​​ടു​​ന്നു.

Kerala

പാ​ച​ക​വാ​ത​ക ക്ഷാ​മം: ബേ​ക്ക​റി​ക​ള്‍ അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്ന് ബേ​ക്കേ​ഴ്‌​സ് അ​സോ.

കൊ​​​​ച്ചി: പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം ല​​​​ഭ്യ​​​​മാ​​​​കാ​​​​തെ വ​​​​ന്നാ​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ ചെ​​​​റു​​​​കി​​​​ട ബേ​​​​ക്ക​​​​റി​​​​ക​​​​ള്‍, പ്രൊ​​​​ഡ​​​​ക്‌​​​ഷ​​​​ന്‍ യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍, പാ​​​​ക്കേ​​​​ജ് ഫു​​​​ഡ് നി​​​​ര്‍​മാ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ അ​​​​ട​​​​ച്ചു​​​പൂ​​​​ട്ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് ബേ​​​​ക്കേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ കേ​​​​ര​​​​ള. നി​​​​ര​​​​വ​​​​ധി​​​​പേ​​​​ര്‍ ദി​​​​വ​​​​സേ​​​​ന ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന ചെ​​​​റു​​​​കി​​​​ട ബേ​​​​ക്ക​​​​റി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്.

പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ കു​​​​റ​​​​വു മൂ​​​​ലം ഉ​​​​ത്പാ​​​​ദ​​​​നം കു​​​​റ​​​​യ്‌​​​​ക്കേ​​​​ണ്ടി​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്. ചി​​​​ല സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​ര്‍, എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട്ടു ഭ​​​​ക്ഷ്യോ​​​​ത്പാ​​​​ദ​​​​ന മേ​​​​ഖ​​​​ല​​​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ല്‍ റേ​​​​ഷ​​​​നിം​​​​ഗ് സം​​​​വി​​​​ധാ​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി ബേ​​​​ക്ക​​​​റി​​​​ക​​​​ള്‍​ക്കും ഭ​​​​ക്ഷ്യോ​​​​ത്പാ​​​​ദ​​​​ന യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍​ക്കും മു​​​​ന്‍​ഗ​​​​ണ​​​​നാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബേ​​​​ക്കേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കി​​​​ര​​​​ണ്‍ എ​​​​സ്. പാ​​​​ല​​​​ക്ക​​​​ല്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു പ്രേം​​​​ശ​​​​ങ്ക​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Kerala

പാ​ച​ക​വാ​ത​ക ക്ഷാ​മം: മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യും നി​ശ്ച​ല​മാ​വു​ന്നു

ചെ​റാ​യി: മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി പാ​ച​ക​വാ​ത​ക ഗ്യാ​സ് ക്ഷാ​മം. എ​റ​ണാ​കു​ളം മു​ന​മ്പം-​മു​രു​ക്കും​പാ​ടം മേ​ഖ​ല​യി​ൽ യ​ന്ത്ര​വ​ൽ​കൃ​ത ബോ​ട്ടു​ക​ളി​ലേ​ക്ക് പാ​ച​ക​ത്തി​ന് ആ​വ​ശ്യ​മാ​യ ഗ്യാ​സ് കി​ട്ടാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പാ​ച​ക​വാ​ത​കം കി​ട്ടാ​തെ നി​ര​വ​ധി യാ​ന​ങ്ങ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​വാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് മു​ന​മ്പം ഫി​ഷിം​ഗ് ബോ​ട്ട് കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യ്‌ക്കൊ​പ്പം ത​ന്നെ അ​നു​ബ​ന്ധ മേ​ഖ​ല​യും സ്തം​ഭി​ക്കു​മെ​ന്നും ഇ​വ​ർ ആ​ശ​ങ്ക അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ഗ്യാ​സ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ബി. രാ​ജീ​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​ബി​ർ ബാ​വ എ​ന്നി​വ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, മു​ൻ​കാ​ല​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ മ​ണ്ണെ​ണ്ണ സ്റ്റൗ​വ് ആ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് പാ​ച​ക​വാ​ത​കം വ്യാ​പ​ക​മാ​യ​തും മ​ണ്ണെ​ണ്ണ ല​ഭി​ക്കാ​തെ​യും വ​ന്ന​തോ​ടെ​യാ​ണ് ബോ​ട്ടു​ക​ൾ ഗ്യാ​സ് സ്റ്റൗ​വി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

District News

കു​ടി​വെ​ള്ള​ക്ഷാ​മം മു​ൻ​കൂ​ട്ടി​ക്ക​ണ്ട് പ​രി​ഹാ​രം കാ​ണ​ണം: ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗം

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് രൂ​ക്ഷ​മാ​കാ​നി​ട​യു​ള്ള കു​ടി​വെ​ള്ള​ക്ഷാ​മം മു​ൻ​കൂ​ട്ടി​ക്ക​ണ്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ശ്യം.

മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. നി​ല​വി​ലു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പ്ര​വൃ​ത്തി ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും പൂ​ർ​ത്തി​യാ​യ പ​ദ്ധ​തി​ക​ളു​ടെ ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി ഉ​ട​ൻ ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കെ. ​സു​നി​ൽ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.പ​ട്ടാ​ന്പി പൊ​തു​ശ്മ​ശാ​നം തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നെ​ല്ല് സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും മു​ഹ​മ്മ​ദ് മു​ഹ​സി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യും പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി വി​ദ്യാ​കി​ര​ണം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​തും പ​രി​ക്കേ​റ്റ​തു​മാ​യ​വ​ർ​ക്ക് ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​തു​ക​യു​ടെ വി​ത​ര​ണം ഈ ​മാ​സ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ കെ. ​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ​യെ അ​റി​യി​ച്ചു.

പാ​ല​ക്ക​യം ത​രി​പ്പ​പ്പ​തി റോ​ഡി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രു​ന്ന​താ​യി എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി പി​എം​ജി​എ​സ് വൈ ​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
കൊ​ടു​ന്പ് പാ​ള​യം പാ​ലം പ്ര​വൃ​ത്തി എ​ത്ര​യും​വേ​ഗം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് എ. ​പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ക​ത്തേ​ത്ത​റ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ന്പു​ഴ ഒ​ല​വ​ക്കോ​ട് റോ​ഡ് അ​ട​ച്ചി​ട്ട​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ല​ങ്ങ​ളാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും പ്ര​വൃ​ത്തി ന​ട​ത്തു​ന്ന ഏ​ജ​ൻ​സി ജി​ല്ല​യി​ലെ പ്ര​വൃ​ത്തി​ക​ളോ​ട് കാ​ണി​ക്കു​ന്ന നി​രു​ത്ത​ര​വാ​ദ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ചി​റ്റൂ​ർ മ​ണ്ഡ​ല​ത്തി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്കു​ള്ള ഉ​ഴ​വു​കൂ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 1,61,74,653 രൂ​പ​യും, എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ 5,94,845 രൂ​പ​യും വി​ത​ര​ണം ചെ​യ്ത​താ​യി പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി 83,13,049 രൂ​പ​യും (ജ​ന​റ​ൽ), 1,46,600 രൂ​പ​യും (എ​സ് സി) ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി 52,51,661 രൂ​പ​യും ഉ​ഴ​വു​കൂ​ലി​യാ​യി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ പ്ര​തി​നി​ധി​യു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ അ​നു​മ​തി ല​ഭ്യ​മാ​യ പ​ദ്ധ​തി​ക​ളു​ടെ പ്ര​വൃ​ത്തി പു​രോ​ഗ​തി യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.
യോ​ഗ​ത്തി​ൽ എം​എ​ൽ​എ മാ​രാ​യ കെ.​ഡി. പ്ര​സേ​ന​ൻ, കെ. ​ശാ​ന്ത​കു​മാ​രി, എ. ​പ്ര​ഭാ​ക​ര​ൻ, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം. ശ​ശി, വൈ​ദ്യു​ത വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ പ്ര​തി​നി​ധി എ​സ്. വി​നോ​ദ്ബാ​ബു, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഏ​ലി​യാ​മ്മ നൈ​നാ​ൻ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

കു​ടി​വെ​ള്ള​ക്ഷാ​മം: ത​ത്ത​പ്പി​ള്ളി മേ​ഖ​ല​യി​ലെ ജ​നം ദു​രി​ത​ത്തി​ൽ

വ​രാ​പ്പു​ഴ : ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മം മൂ​ലം ത​ത്ത​പ്പി​ള്ളി മേ​ഖ​ല​യി​ലെ ജ​നം ദു​രി​ത​ത്തി​ൽ. ഇ​വി​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ആ​ളു​ക​ളാ​ണു കൂ​ടു​ത​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

ടാ​പ്പി​ലൂ​ടെ വെ​ള്ളം ല​ഭി​ക്കാ​താ​യ​തോ​ടെ നാ​ട്ടു​കാ​ർ ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​യി​ട്ടും പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. പ്ര​ള​യ​ത്തി​നു ശേ​ഷം മ​റ്റു ജ​ല സ്രോ​ത​സു​ക​ളി​ലെ വെ​ള്ളം കു​ടി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​ത്. കൂ​ടാ​തെ പ​ല​യി​ട​ത്തും കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ൽ ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​ണ്.

അ​തി​നാ​ൽ ഏ​ക ആ​ശ്ര​യം പൈ​പ്പി​ലൂ​ടെ വ​രു​ന്ന വെ​ള്ളം മാ​ത്ര​മാ​ണ്. നൂ​ലു​പോ​ലെ വെ​ള്ളം വ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ നി​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തി​ച്ച് ഉ​പ​യോ​ഗി​ക്കു​ക​യാ​ണു പ​ല​രും. കൂ​ടാ​തെ പ​ണം ന​ൽ​കി ടാ​ങ്ക​റി​ൽ വെ​ള്ള​മെ​ത്തി​ച്ചു ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

മ​ർ​ദം കൂ​ട്ടി പ​മ്പിം​ഗ് ന​ട​ത്തി​യാ​ലും അ​ട​ഞ്ഞു കി​ട​ക്കു​ന്ന വാ​ൽ​വു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ന്നാ​ലും ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണു ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. എ​ത്ര​യും വേ​ഗം പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​മെ​ന്നു നാ​ട്ടു​കാ​ർ മു​ന്ന​റി​യ​പ്പു ന​ൽ​കി

District News

കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ൽ വ​ല​ഞ്ഞ് മ​ല​യോ​ര​മേ​ഖ​ല

ക​ട​യ്ക്ക​ൽ : ചൂട് വർധിച്ചതോടെ മ​ല​യോ​ര​മേ​ഖ​ല​യു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളും ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ലാ​യി. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കി​ണ​റു​ക​ളും കു​ള​ങ്ങ​ളും വ​റ്റി. മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ കു​ടി​വെ​ള്ള​വി​ത​ര​ണ പ​ദ്ധ​തി​യാ​യ ചി​ത​റ ജ​ല​വി​ത​ര​ണ​പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ പ​ദ്ധ​തി​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മം ബാ​ധി​ച്ചു​തു​ട​ങ്ങി. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല ഗ്രാ​മീ​ണ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളും നോ​ക്കു​കു​ത്തി​ക​ളാ​യി മാറിയിരിക്കുകയാണ്.

മ​ല​യോ​ര​ത്തെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് ചി​ത​റ പ​ദ്ധ​തി​യെ​യാ​ണ്. ചി​ത​റ, ക​ട​യ്ക്ക​ൽ, കു​മ്മി​ൾ പ​ഞ്ചാ​യ​ത്തു​ക​ൾ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ഇ​ട്ടി​വ, നി​ല​മേ​ൽ, ച​ട​യ​മം​ഗ​ലം, അ​ല​യ​മ​ൺ പ​ഞ്ചാ​യ​ത്തു​ക​ൾ ഭാ​ഗി​ക​മാ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന വി​പു​ല​മാ​യ വി​ത​ര​ണ​മേ​ഖ​ല​യാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ സം​ഭ​ര​ണി പ്ര​ദേ​ശ​ത്തെ ജ​ല​നി​ര​പ്പ് താ​ഴ്‌​ന്ന​ത് ചി​ത​റ പ​ദ്ധ​തി​യി​ലെ ജ​ല​വി​ത​ര​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

കാ​ല​പ്പ​ഴ​ക്ക​മേ​റി​യ വി​ത​ര​ണ​ക്കു​ഴ​ലു​ക​ളും ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു. ചി​ത​റ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഐ​ര​ക്കു​ഴി, ക​ണ്ണ​ൻ​കോ​ട്, ച​ക്ക​മ​ല, കി​ളി​ത്ത​ട്ട്, മ​ന്ദി​രം​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്നു. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ര​റ​യി​ൽ മാ​ത്ര​മാ​ണ് ര​ണ്ട് ഗ്രാ​മീ​ണ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളു​ള്ള​ത്. നി​ര​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​മാ​ത്ര​മാ​ണ് ചി​ത​റ പ​ദ്ധ​തി​യി​ൽ​നി​ന്ന്‌ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​ത്.

കു​മ്മി​ൾ പ​ഞ്ചാ​യ​ത്തി​ൽ ജ​ല​ജീ​വ​ൻ പ​ദ്ധ​തി​പ്ര​കാ​രം 22 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കു​ടി​വെ​ള്ള​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യെ​ങ്കി​ലും പ​ല മേ​ഖ​ല​ക​ളി​ലും ഇ​നി​യും വെ​ള്ള​മെ​ത്തി​യി​ട്ടി​ല്ല. കൊ​ണ്ടോ​ടി, ന​ട​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള​മി​ല്ലാ​തെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ഷ​മി​ക്കു​ന്ന​ത്. ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വി​ടെ മ​ഴ​ക്കാ​ല​ത്തു​പോ​ലും കു​ടി​വെ​ള്ള​ത്തി​നു ബു​ദ്ധി​മു​ട്ടു​ന്നു.

മു​ക്കു​ന്നം, തൊ​ളി​ക്കു​ഴി മേ​ഖ​ല​ക​ളി​ലും കു​ടി​വെ​ള്ള​പ്ര​ശ്ന​മു​ണ്ട്. ചി​ത​റ പ​ദ്ധ​തി​യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യ്ക്ക​ലി​ലും ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ല. ക​ട​യ്ക്ക​ൽ പ​ട്ട​ണ​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങി. എ​റ്റി​ൻ​ക​ട​വ്, മാ​റ്റി​ടാം​പാ​റ, അ​ർ​ത്തി​ങ്ങ​ൽ, കീ​രി​പ്പു​റം മേ​ഖ​ല​ക​ൾ ഉ​ദാ​ഹ​ര​ണ​മാ​ണ്. ആ​ന​പ്പാ​റ, മ​ണി​യ​ൻ​മു​ക്ക്, കോ​ക്കാ​ട്ടു​കു​ന്ന്, ഗോ​വി​ന്ദ​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​വി​ത​ര​ണം പേ​രി​നു​മാ​ത്ര​മാ​ണ്.

District News

കു​ടി​വെ​ള്ള​ക്ഷാ​മം: ഇ​ട​പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: പ​ശ്ചി​മ കൊ​ച്ചി​യി​ലേ​ക്കു​ള്ള കു​ടി​വെ​ള്ളം വെ​ട്ടി​ക്കു​റ​ച്ച​തു​മൂ​ലം പെ​രു​മ്പ​ട​പ്പ്, പ​ള്ളു​രു​ത്തി, ക​ണ്ണ​മാ​ലി, ചെ​ല്ലാ​നം മേ​ഖ​ല​ക​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട​ൽ.

ജ​ല അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​ടി​യ​ന്ത​ര​മാ​യി പ​രാ​തി പ​രി​ശോ​ധി​ച്ച് 30 ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ള്ളു​രു​ത്തി മ​രു​ന്നു​ക​ട കു​ടി​വെ​ള്ള ടാ​ങ്കി​ല്‍ നി​ന്നും പൂ​ര്‍​ണ​സ​ജ്ജ​മാ​യ രീ​തി​യി​ല്‍ കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്യ​ണ​മെ​ങ്കി​ല്‍ 12 എം​എ​ല്‍​ഡി വെ​ള്ളം ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ല്‍ ഏ​ഴ് എം​എ​ല്‍​ഡി വെ​ള്ളം പോ​ലും ഈ ​ടാ​ങ്കി​ലേ​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ ത​മ്പി സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​ഞ്ഞു.

പെ​രു​മ്പ​ട​പ്പ്, പ​ള്ളു​രു​ത്തി മേ​ഖ​ല​ക​ളി​ല്‍ ശു​ദ്ധ​ജ​ലം ല​ഭി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം ഇ​താ​ണെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
ജ​ല അ​ഥോ​റി​റ്റി കു​ടി​വെ​ള്ളം ന​ഗ​ര​ത്തി​ലേ​ക്ക് വ​ഴി തി​രി​ച്ചു വി​ടു​ന്ന​തു കാ​ര​ണ​മാ​ണ് ഈ ​സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്ത​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​ഞ്ഞ

District News

കുടിവെള്ളം മുട്ടി, യാത്ര മുടങ്ങി

ചേ​ര്‍​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ല്‍ ഒ​റ്റ​പ്പു​ന്ന​യി​ല്‍ പാ​ത​നി​ര്‍​മാ​ണ​ത്തി​നി​ടെ കു​ടി​വെ​ള്ളപൈപ്പ് പൊ​ട്ടി​യ​തി​നെത്തുട​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കു​ഴി​നി​റ​ഞ്ഞ് വെള്ളം പാ​ത​യി​ലും ഒ​ഴു​കി​യ​ത് അ​പ​ക​ട​കാ​ര​ണ​വു​മാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വി​ടെ കു​ടി​വെ​ള്ള​ക്കുഴ​ല്‍ പൊ​ട്ടി​യ​ത്. രാ​ത്രി​വ​രെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് വെ​ള്ളം നി​റ​ഞ്ഞ് അ​പ​ക​ട​ക്കെ​ണി​യാ​യ​ത്.

ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​യി​ല്‍ വീ​ണു. അ​റ്റ​കു​റ്റ​പ്പണി ന​ട​ത്താ​ത്തി​നെ ചൊ​ല്ലി ജ​ല​ അ​ഥോ​റി​ട്ടി​യും പാ​തനി​ര്‍​മാ​ണ ക​മ്പ​നി​യു​മാ​യി ത​ര്‍​ക്ക​മു​യ​ര്‍​ന്നു. അ​റ്റ​കു​റ്റ​പ്പണി ന​ട​ത്താ​തെ നി​ര്‍​മാ​ണ ക​മ്പ​നി ത​ല​യൂ​രി​യെ​ന്നാ​യി​രു​ന്നു വി​മ​ര്‍​ശ​നം. ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ മ​ന്ത്രി പി. ​പ്ര​സാ​ദ് ഇ​ട​പെ​ട്ടാ​ണ് ച​ര്‍​ച്ച ന​ട​ത്തി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കു​ഴ​ല്‍​ പൊ​ട്ടി​യ​പ്പോ​ള്‍ ത​ന്നെ അ​റ്റ​കു​റ്റ​പ്പണി​ക്കാ​യി ക്ര​മീ​ക​ര​ണം ന​ട​ത്തി​യെ​ങ്കി​ലും നി​ര്‍​മാ​ണ ക​മ്പ​നി പ്ര​വൃ​ത്തി ന​ട​ത്തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നു.

വൈ​കി​ട്ട് മു​ട​ങ്ങി​യ വെ​ള്ള​മെ​ത്തി​യ​തോ​ടെ പാ​ത​നി​റ​ഞ്ഞു​ വെ​ള്ള​മൊ​ഴു​കി​യ​ത് ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മാ​യി. പോ​ലീ​സും അ​ഗ്നി​ശ​മ​ന​ സേ​ന​യും ഏ​റെ പ​ണി​പ്പെട്ടാ​ണ് രാ​ത്രി സ്ഥി​തി​ നി​യ​ന്ത്രി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് മ​ന്ത്രി പി. ​പ്ര​സാ​ദും ഓ​ഫീ​സും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്. ഇ​തേത്തുട​ര്‍​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ ജ​ല അ​ഥോ​റി​റ്റി നേ​രി​ട്ടാ​ണ് കു​ഴ​ലി​ലെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ച്ച​ത്. വൈ​കി​ട്ടോ​ടെ പ​രി​ഹാ​ര​മാ​യെ​ങ്കി​ലും നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ നി​സ​ഹ​ക​ര​ണ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ചേ​ര്‍​ത്ത​ല താ​ലൂ​ക്കി​ല്‍ കു​ടി​വെ​ള്ള​വി​ത​ര​ണം താ​ളം​തെ​റ്റി​യ​തി​ല്‍ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു. തു​ട​ര്‍​ച്ച​യാ​യി ശു​ദ്ധ​ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത് ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്. കു​ടി​വെ​ള്ള വി​ത​ര​ണ പ്ര​തി​സ​ന്ധി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ത്ത​ല ജ​ല​ അഥോറി​റ്റി അ​സി​. എ​ന്‍​ജി​നി​യ​റെ ഉ​പ​രോ​ധി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത്, കോ​ണ്‍​ഗ്ര​സ് വ​യ​ലാ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ര​ഘു​വ​ര​ന്‍, നേ​താ​ക്ക​ളാ​യ ആ​ര്‍. ര​വി​പ്ര​സാ​ദ്, ജോ​ണ്‍​കു​ട്ടി പ​ടാ​ക്കു​ളം, മോ​ഹ​ന​ന്‍ മ​ണ്ണാ​ശേരി, എ​ന്‍.​ഡി. വാ​സ​വ​ന്‍, ജേ​ക്ക​ബ്, ജ​യ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

കുടിവെള്ളക്ഷാമം: പേ​ര​യം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​തി​ഷേ​ധി​ച്ചു

കു​ണ്ട​റ : കു​ടി​വെ​ള്ളം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ട്ടു​ന്ന അ​ലം​ഭാ​വ​ത്തി​നെ​തി​രെ പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ണ്ട​റ ജ​ല വി​ത​ര​ണ വ​കു​പ്പ് ഓ​ഫീ​സി​ൽ അ​സി​. എ​ൻ​ജി​നി​യ​റെ നേ​രി​ൽ​ക​ണ്ടു പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു ഭ​ര​ണ​സ​മി​തി ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.പ​മ്പ് ഹൗ​സി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ ത​ക​രാ​ർ മൂ​ല​മാ​ണ് കു​ടി​വെ​ള്ള​ വി​ത​ര​ണം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മു​ണ്ടാ​യ​തെ​ന്ന് അ​സി​.എ​ൻ​ജി​നി​യ​ർ വി​ശ​ദീ​ക​രി​ച്ചു.

ത​ക​രാ​ർ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹ​രി​ച്ചു തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ പ​മ്പിം​ഗ് പു​ന​രാ​രം​ഭി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം എ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്യാം, ​വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജാ സു​ജി​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വൈ. ​ഓ​സ്ബോ​ൺ, പി. ​ര​മേ​ശ്കു​മാ​ർ, ആ​ലീ​സ് ഷാ​ജി, അ​നു ആ​ന്‍റ​ണി, സൂ​സി ര​ഞ്ജി​ത്ത്, ഷീ​ലാ​കു​മാ​രി അ​മ്മ, ബെ​ൻ​സി ബെ​ന്നി, സു​ഷ​മ്മ ജോ​സ് എ​ന്നി​വ​ർ പ്ര​തി​ഷേ​ധ ച​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

 

 

District News

കു​ടി​വെ​ള്ള ക്ഷാ​മം : ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ

മ​ഞ്ചേ​രി : ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ്ര​ദ​ശ​ങ്ങ​ളി​ലും വ​ർ​ഷ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന​ത് പ​തി​വാ​യ​തി​ൽ മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ, ഉ​പാ​ധ്യ​ക്ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ മ​ഞ്ചേ​രി ജ​ല അ​ഥോ​റി​റ്റി കാ​ര്യാ​ല​യ​ത്തി​ൽ നേ​രി​ട്ടെ​ത്തി പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

മ​ഞ്ചേ​രി ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ അ​രു​കി​ഴാ​യ, മു​ട്ടി​പ്പാ​ലം, ഉ​ള്ളാ​ടം​കു​ന്ന്, വേ​ട്ടേ​ക്കോ​ട്, 22ാം മൈ​ൽ​സ്, വാ​യ്പ്പാ​റ​പ്പ​ടി, വെ​ള്ളാ​ര​ങ്ങ​ൽ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ​യാ​ണ് നി​ർ​ധ​ന​രാ​യ ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്.

നി​ര​ന്ത​രം കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി, ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നാ​ട്ടു​കാ​രും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും പ​രാ​തി​ക​ൾ ന​ൽ​കു​ക​യും തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി മാ​ത്രം പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ​തി​വ്. ജ​ല അ​ഥോ​റി​റ്റി​യെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് ജ​ല​ക്ഷാ​മം തീ​രാ​ദുഃ​ഖ​മാ​യി മാ​റു​ക​യും വ​ൻ വി​ല ന​ൽ​കി കു​ടി​വെ​ള്ളം സ്വ​കാ​ര്യ ടാ​ങ്ക​ർ ലോ​റി​യി​ൽ നി​ന്ന് വാ​ങ്ങേ​ണ്ടി വ​രി​ക​യും ചെ​യ്യു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ജ​ന​പ്ര​തി​നി​ധി​ക​ൾ ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കു​ടി​വെ​ള്ള പ്ര​ശ്നം നി​ർ​ബ​ന്ധ​മാ​യും പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. ബീ​ന ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റോ​ട് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ രാ​ഷ്ട്രീ​യം ക​ല​ർ​ത്തി കു​ടി​വെ​ള്ളം നി​ഷേ​ധി​ച്ചാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. നാ​ല് ദി​വ​സ​ത്തി​ന​കം കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​ഘം പി​ൻ​വാ​ങ്ങി​യ​ത്.

Latest News

Corehub Up